Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊറോണക്കാലത്ത് കോൺ​ഗ്രസ് നേതാവ് ശ്രമിച്ചത് ആളുകൾക്ക് സൗജന്യമായി അവശ്യസാധനങ്ങൾ വിതരണം ചെയ്യാൻ; കാര്യമറിഞ്ഞ് ആളുകൾ തടിച്ച് കൂടിയതോടെ പണികിട്ടിയത് നേതാവിനും; ജോൺകുമാർ എംഎൽഎക്കെതിരെ ക്രിമിനൽ കേസെടുത്തത് കർഫ്യൂ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ

കൊറോണക്കാലത്ത് കോൺ​ഗ്രസ് നേതാവ് ശ്രമിച്ചത് ആളുകൾക്ക് സൗജന്യമായി അവശ്യസാധനങ്ങൾ വിതരണം ചെയ്യാൻ; കാര്യമറിഞ്ഞ് ആളുകൾ തടിച്ച് കൂടിയതോടെ പണികിട്ടിയത് നേതാവിനും; ജോൺകുമാർ എംഎൽഎക്കെതിരെ ക്രിമിനൽ കേസെടുത്തത് കർഫ്യൂ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

പുതുച്ചേരി: കൊറോണക്കാലത്ത് ആളുകളെ സഹായിക്കാനിറങ്ങിയ എംഎൽഎ പുലിവാല് പിടിച്ചു. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്തതോടെ പുതുച്ചേരിയിലെ കോൺ​ഗ്രസ് നേതാവ് കൂടിയായ ജോൺ കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. കൊവിഡ് കാലത്തെ കർഫ്യു നിയന്ത്രണങ്ങൾ ലംഘിച്ച് 200 ഓളം ആളുകളെ ക്ഷണിച്ച് പൊതുചടങ്ങ് സംഘടിപ്പിച്ച് പലചരക്ക് സാധങ്ങൾ വിതരണം ചെയ്തതിനാണ് കേസ്.

കൊവിഡ് 19 നിയന്ത്രണങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും ലംഘിച്ചതിനാണ് കോൺഗ്രസ് എംഎൽഎക്ക് എതിരെ കേസ്. പുതുച്ചേരി കാമരാജ് നഗർ എംഎൽഎയാണ് ക്രിമിനൽ കേസിൽ കുടുങ്ങിയത്. ഉത്തവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ തന്നെയാണ് നിയമ ലംഘനത്തിന് കൂട്ടുനിന്നതെന്ന് കണ്ടെത്തി കൂടിയാണ് കേസ് എടുത്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 269 വകുപ്പുകളും ദേശീയ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളും ചേർത്താണ് എംഎൽഎക്ക് എതിരായ പൊലീസ് നടപടി

പുതുച്ചേരിയിൽ ഭരിക്കുന്ന പാർട്ടിയായ കോൺഗ്രസിന്റെ എംഎൽഎയാണ് കുരുക്കിലായത്. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ അടുത്ത അനുയായിയാണ് ജോൺ കുമാർ. ലോക് ഡൗണിനെ തുടർന്ന് കഷ്ടത്തിലായ തൻ ​ഗ്രാമത്തിലെ ആളുകളെ സഹായിക്കാനാണ് ജോൺ കുമാർ അവശ്യ സാധനങ്ങൾ സൗജന്യമായി നൽകിയത്. സൗജന്യ വിതരണം ഉണ്ടെന്നറിഞ്ഞതോടെ ​ഗ്രാമവാസികൾ എംഎൽഎയുടെ വീടിന് മുന്നിൽ തടിച്ച് കൂടി. കിറ്റ് വാങ്ങാൻ വീടിന് മുൻപിൽ എത്തിയ 200ഓളം വരുന്ന നാട്ടുകാർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP