Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ രണ്ട് ലക്ഷത്തിലേക്ക്; മരണം 8367 കവിഞ്ഞു; തമിഴ്‌നാട്ടിലും എല്ലാം നിയന്ത്രണാതീതമായി കാര്യങ്ങൾ; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; അൺലോക്കിന്റെ രണ്ടാം ഘട്ടത്തിലും രാജ്യത്ത് കോവിഡ് കേസുകളുടെ കണക്കിൽ കുറവില്ല

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ രണ്ട് ലക്ഷത്തിലേക്ക്; മരണം 8367 കവിഞ്ഞു; തമിഴ്‌നാട്ടിലും എല്ലാം നിയന്ത്രണാതീതമായി കാര്യങ്ങൾ; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; അൺലോക്കിന്റെ രണ്ടാം ഘട്ടത്തിലും രാജ്യത്ത് കോവിഡ് കേസുകളുടെ കണക്കിൽ കുറവില്ല

സ്വന്തം ലേഖകൻ

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയാണ്. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വെള്ളിയാഴ്ച മാത്രം 6324 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,92,990 ആയി. 79,911 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,04687 പേർ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 198 പേർ രോഗം ബാധിച്ച് മരണപ്പെട്ടു. സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 8367 ആയി ഉയർന്നു.

54.24 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്. 4.34 ശതമാനമാണ് മരണനിരക്ക്. മുംബൈയിലാണ് ഏറ്റവും കൂടുതൽ കേസുകളുള്ളത്. വെള്ളിയാഴ്ച മാത്രം 1375 പോസിറ്റീവ് കേസുകളും 73 മരണവുമാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലയിലെ ആരെ കോവിഡ് ബാധിതരുടെ എണ്ണം 82,074 ആയി. 4762 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 52,392 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ധാരാവിയിലും കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. വെള്ളിയാഴ്ച 8 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

2309 പേർക്കാണ് ധാരാവിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 551 പേർ മാത്രമാണ് ചികിത്സയിലുള്ളത് എന്നാണ് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പുറത്തുവിട്ട കണക്കുകൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധാരാവിയിലെ മരണനിരക്ക് പരസ്യപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ താനെ ജില്ലയിൽ വെള്ളിയാഴ്ച മുതൽ 10 ദിവസത്തെ കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം വെള്ളിയാഴ്ച മാത്രം 4329 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,02,721 ആയി. 42,955 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 64 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1385 ആയി ഉയർന്നു. 58,378 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 12,70,720 സാംപിളുകൾ പരിശോധിച്ചു.

സംസ്ഥാനത്ത് ചെന്നൈ ആണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ജില്ല. 64,689 പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചെങ്കൽപേട്ട്, തിരുവള്ളൂർ, മധുരൈ, കാഞ്ചീപുരം, തിരുവണ്ണാമലൈ എന്നീ ജില്ലകളാണ് കൂടുതൽ കേസുകളുള്ള മറ്റ് മേഖലകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP