Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങൾക്കുമേൽ യുദ്ധവിമാനങ്ങൾ ആകാശപ്രകടനം നടത്തും; യുദ്ധക്കപ്പലുകളിൽ ദീപാലങ്കാരമൊരുക്കും: കോവിഡ് പോരാളികൾക്ക് ഇന്ന് ഇന്ത്യൻ പ്രതിരോധ സേനയുടെ ആദരം

തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങൾക്കുമേൽ യുദ്ധവിമാനങ്ങൾ ആകാശപ്രകടനം നടത്തും; യുദ്ധക്കപ്പലുകളിൽ ദീപാലങ്കാരമൊരുക്കും: കോവിഡ് പോരാളികൾക്ക് ഇന്ന് ഇന്ത്യൻ പ്രതിരോധ സേനയുടെ ആദരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് മുന്നണി പോരാളികൾക്ക് ഇന്ന് ഇന്ത്യൻ പ്രതിരോധ സേനയുടെ ആദരം. കേരളത്തിലടക്കം ഇന്ത്യയിൽ ഉടനീളം വൻ പരിപാടിക്കാണ് സേനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങൾക്കുമേൽ യുദ്ധവിമാനങ്ങൾ ആകാശപ്രകടനം (ഫ്‌ളൈ പാസ്റ്റ്) നടത്തും. തുറമുഖങ്ങളിൽ യുദ്ധക്കപ്പലുകളിൽ ദീപാലങ്കാരമൊരുക്കും. കോവിഡ് ആശുപത്രികൾക്ക് മേൽ പുഷ്പവൃഷ്ടിയും നടത്തും.

ഡൽഹിയിൽ എയിംസ് ഉൾപ്പെടെ നാലു ആശുപത്രികൾക്കു മുന്നിൽ സേനാ ബാൻഡുകൾ പരേഡ് നടത്തും. പൊലീസ് സ്മാരകത്തിൽ കര, നാവിക, വ്യോമ സേനാ മേധാവികൾ രാവിലെ പുഷ്പചക്രമർപ്പിക്കും. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണു തീരുമാനം.

നാവികസേന: കൊച്ചി, ചെന്നൈ, വിശാഖപട്ടണം (ആന്ധ്രപ്രദേശ്), പോർബന്തർ (ഗുജറാത്ത്), കാർവാർ (കർണാടക), പോർട്ട് ബ്ലെയർ (ആൻഡമാൻ) എന്നിവിടങ്ങളിൽ രാത്രി സേനാ കപ്പലുകളിൽ ദീപാലങ്കാരം ഒരുക്കും. മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ ദീപാലംകൃതമായി 5 യുദ്ധക്കപ്പലുകൾ അണിനിരക്കും. കൊച്ചി, മുംബൈ, ഗോവ, വിശാഖപട്ടണം എന്നിവിടങ്ങളിലെ ആശുപത്രികൾക്കുമേൽ രാവിലെ 10 മുതൽ 10.30 വരെ സേനാ ഹെലികോപ്റ്ററുകളിൽനിന്നു പുഷ്പവൃഷ്ടി. കൊച്ചിയിൽ ജനറൽ ആശുപത്രിക്കുമേലാണു പുഷ്പവൃഷ്ടി.

വ്യോമസേന: തിരുവനന്തപുരം മുതൽ കശ്മീരിലെ ശ്രീനഗർ വരെയും അസമിലെ ദിബ്രുഗഡ് മുതൽ ഗുജറാത്തിലെ കച്ച് വരെയുമുള്ള നഗരങ്ങളിൽ യുദ്ധ/ചരക്കു വിമാനങ്ങളുടെ ആകാശപ്രകടനം. തിരുവനന്തപുരത്തു രാവിലെ പത്തിന് 2 ആശുപത്രികൾക്കുമേൽ ഹെലികോപ്റ്ററുകളിൽനിന്നു പുഷ്പവൃഷ്ടി. ഡൽഹിയിൽ രാവിലെ 10 മുതൽ 11 വരെ സേനാ വിമാനങ്ങളുടെ പ്രകടനം.

കരസേന: ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ ആശുപത്രികൾക്കു മുന്നിൽ സേനാ ബാൻഡ് പ്രകടനം.

കോസ്റ്റ് ഗാർഡ്: തിരുവനന്തപുരമടക്കം 24 സ്ഥലങ്ങളിൽ കപ്പലുകളിൽ രാത്രി ദീപാലങ്കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP