Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

റെയിൽ പാളങ്ങളിലൂടെ ഏപ്രിൽ 14 വരെ യാത്രാ തീവണ്ടികൾ ഓടില്ല; ചരക്ക് തീവണ്ടികൾക്ക് ഇളവും; അവശ്യ വസ്തു ക്ഷാമമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കാമ്പൈയിനും; വില കൂട്ടാനും പൂഴ്‌ത്തി വയ്‌പ്പിനും ശ്രമിക്കുന്നവർക്കെതിരെ കേന്ദ്രം നേരിട്ട് നടപടി എടുക്കും; വിദേശത്ത് നിന്ന് മാർച്ച് 21ന് ശേഷം എത്തിയത് 64,000ത്തോളം പേർ: കോവിഡിൽ കരുതലുകൾക്ക് കേന്ദ്ര സർക്കാരും

റെയിൽ പാളങ്ങളിലൂടെ ഏപ്രിൽ 14 വരെ യാത്രാ തീവണ്ടികൾ ഓടില്ല; ചരക്ക് തീവണ്ടികൾക്ക് ഇളവും; അവശ്യ വസ്തു ക്ഷാമമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കാമ്പൈയിനും; വില കൂട്ടാനും പൂഴ്‌ത്തി വയ്‌പ്പിനും ശ്രമിക്കുന്നവർക്കെതിരെ കേന്ദ്രം നേരിട്ട് നടപടി എടുക്കും; വിദേശത്ത് നിന്ന് മാർച്ച് 21ന് ശേഷം എത്തിയത് 64,000ത്തോളം പേർ: കോവിഡിൽ കരുതലുകൾക്ക് കേന്ദ്ര സർക്കാരും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് മാർച്ച് 21നുശേഷം ഇന്ത്യയിലെത്തിയ 64,000ത്തോളം പേർ. ഇവരിൽ 8000ത്തോളം പേരെ വിവിധ ക്വാറന്റൈൻ കേന്ദ്രങ്ങളിലാണ്. 56,000ത്തോളം പേർ വീടുകളിൽ നിരീക്ഷണത്തിലും. കൊറോണ വൈറസ് വ്യാപനം നേരിടാൻ സംസ്ഥാനങ്ങൾക്ക് പിൻതുണ നൽകാൻ സ്വീകരിക്കേണ്ട നടപടികൾ കേന്ദ്ര മന്ത്രിതല സമിതി ചർച്ച ചെയ്തു. ലോക്ക് ഡൗണിനിടെ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്ന് സമിതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

പകർച്ചവ്യാധിക്ക് എതിരെയാണ് നാം പോരാട്ടം നടത്തുന്നത്. നമ്മെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന് പ്രോട്ടോകോൾ കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങളും ജനങ്ങൾ കൃത്യമായി പലിക്കണം. അല്ലാത്തപക്ഷം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരമുള്ള നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യം ലോക്ഡൗണിലായതോടെ അവശ്യ വസ്തുക്കൾക്കു ദൗർലഭ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണം തടയണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകി. മരുന്നും ഭക്ഷ്യവസ്തുക്കളും മറ്റും ലഭ്യമാണെന്നു സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും പൊതുജനത്തെ അറിയിക്കണം.

Stories you may Like

അവശ്യവസ്തുക്കളുടെ ലഭ്യത സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നു കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ അറിയിച്ചു. വില കൂട്ടാനും പൂഴ്‌ത്തിവയ്പിനും ശ്രമിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ലോക്ഡൗൺ എല്ലാ സംസ്ഥാനങ്ങളും കർശനമായി നടപ്പാക്കുന്നുണ്ട്. അനാവശ്യമായി നിരത്തിലിറങ്ങുന്നവരെയും തെരുവു കച്ചവടക്കാരെയും പൊലീസ് ഒഴിപ്പിക്കുന്നു. കർശന നിബന്ധനകളുടെ പശ്ചാത്തലത്തിൽ ഡെലിവറി വൈകാനിടയുണ്ടെന്നും നിർത്തിവയ്ക്കുന്നതായും പല ഓൺലൈൻ വ്യാപാര സൈറ്റുകളും അറിയിച്ചിട്ടുണ്ട്.

സ്‌കൂളുകൾക്ക് സിബിഎസ്ഇ അംഗീകാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് നടപടി. പുതിയ അംഗീകാരം, പുതുക്കൽ, മറ്റേതെങ്കിലും ബോർഡുകളിൽ നിന്നു സിബിഎസ്ഇയിലേക്കുള്ള മാറ്റം തുടങ്ങിയ എല്ലാ നടപടികളുടെയും അപേക്ഷയ്ക്കുള്ള കാലാവധിയാണു നീട്ടിയത്. രാജ്യത്തെ യാത്രാ ട്രെയിനുകൾ റദ്ദാക്കിയത് റെയിൽവേ ഏപ്രിൽ 14 വരെ നീട്ടിയിട്ടുണ്ട്.

എന്നാൽ, ചരക്കു ട്രെയിനുകൾ ഓടും. മെയിൽ, എക്സ്‌പ്രസ് ട്രെയിനുകൾ (പ്രീമിയം ട്രെയിനുകളടക്കം), സബേർബൻ ട്രെയിനുകൾ, കൊൽക്കത്ത മെട്രോ റെയിൽ എന്നിവയെല്ലാം ഏപ്രിൽ 14 വരെ റദ്ദാക്കി. റേക്കുകൾ അതതു സോണിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP