Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടനുണ്ടാകും; രേഖകൾ സമർപ്പിക്കാനുള്ള പ്രീസബ്മിഷൻ യോഗം ജൂൺ 23ന്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടനുണ്ടാകും; രേഖകൾ സമർപ്പിക്കാനുള്ള പ്രീസബ്മിഷൻ യോഗം ജൂൺ 23ന്

ന്യൂസ് ഡെസ്‌ക്‌

ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സീനായ കോവാക്‌സിനു ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. ഇതിനു മുന്നോടിയായി കോവാക്‌സിന്റെ താൽപര്യപത്രം അംഗീകരിച്ച ലോകാരോഗ്യ സംഘടന, ജൂൺ 23ന് രേഖകൾ സമർപ്പിക്കാനുള്ള പ്രീസബ്മിഷൻ യോഗം നിശ്ചയിച്ചു. ഭാരത് ബയോടെക്കാണ് വാക്‌സീൻ വികസിപ്പിച്ചത്.

ജൂൺ 23ന് നടക്കുന്ന യോഗത്തിൽ വാക്‌സീന്റെ മുഴുവൻ വിവരങ്ങളും അവതരിപ്പിക്കാൻ സാധിക്കില്ലെങ്കിലും സംഗ്രഹം സമർപ്പിക്കാൻ അവസരം ലഭിക്കുമെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. കോവാക്‌സിനു ലോകാരോഗ്യ സംഘടന ജൂലൈസെപ്റ്റംബറോടെ അടിയന്തര ഉപയോഗാനുമതി നൽകുമെന്നാണു പ്രതീക്ഷയെന്നു ഭാരത് ബയോടെക് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

പുതിയതോ ലൈസൻസില്ലാത്തതോ ആയ ഉൽപന്നം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അനുമതി നൽകുന്നതിന്റെ പ്രധാന ഘട്ടമാണ് അടിയന്തര ഉപയോഗാനുമതി പട്ടികയിൽ (ഇയുഎൽ) ഉൾപ്പെടുത്തുകയെന്നത്.

ഇതിനായുള്ള സബ്മിഷൻ യോഗത്തിനു രണ്ടാഴ്ച മുൻപാണു സാധാരണയായി പ്രീസബ്മിഷൻ നടത്തുക. ഉൽപന്നത്തിന്റെ (വാക്‌സീൻ) മികവും കോട്ടവും ഇവിടെയും പരിശോധിക്കപ്പെടും. 90% രേഖകളും പരീക്ഷണ റിപ്പോർട്ടുകളും കമ്പനി സമർപ്പിച്ചതായാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP