Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹോട്ടൽ അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിന് സമൻസ്; റാബ്‌റി ദേവിക്കും തേജസ്വിക്കും എതിരെയും സമൻസ്; സമൻസ് അയച്ചത് കരാർ സ്വകാര്യ കമ്പനിക്ക് നൽകിയതിലെ അഴിമതി കേസിൽ

ഹോട്ടൽ അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിന് സമൻസ്; റാബ്‌റി ദേവിക്കും തേജസ്വിക്കും എതിരെയും സമൻസ്; സമൻസ് അയച്ചത് കരാർ സ്വകാര്യ കമ്പനിക്ക് നൽകിയതിലെ അഴിമതി കേസിൽ

മറുനാടൻ മലയാളി ഡസ്‌ക്

ഡൽഹി: ഐആർസിടിസി ഹോട്ടൽ അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കെതിരെ ഡൽഹി കോടതി സമൻസ് പുറപ്പെടുവിച്ചു. ഇവർക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.ഓഗസ്റ്റ് 31നകം കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ്. 2018 ഏപ്രിൽ 16നാണ് സിബിഐ ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോൾ 2004ൽ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ നടത്തിപ്പുകരാർ സുജാത ഹോട്ടൽസ് എന്ന സ്വകാര്യ കമ്പനിക്കു നൽകിയതിൽ അഴിമതി നടന്നുവെന്നതാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP