Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിൽ എസ് പി ത്യാഗി ജയിലിലേക്ക്; മുൻ വ്യോമസേന മേധാവി ഡൽഹി കോടതി 30 ദിവസത്തേക്കു തിഹാർ ജയിലിൽ അടച്ചു; പുനർവിചാരണയ്ക്ക് ഉത്തരവിട്ട് ഇറ്റാലിയൻ കോടതിയും

അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിൽ എസ് പി ത്യാഗി ജയിലിലേക്ക്; മുൻ വ്യോമസേന മേധാവി ഡൽഹി കോടതി 30 ദിവസത്തേക്കു തിഹാർ ജയിലിൽ അടച്ചു; പുനർവിചാരണയ്ക്ക് ഉത്തരവിട്ട് ഇറ്റാലിയൻ കോടതിയും

ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടിൽ മുൻ വ്യോമസേന മേധാവി എസ് പി ത്യാഗിയെ 30 ദിവസത്തേക്കു റിമാൻഡു ചെയ്തു. ത്യാഗിയെ സിബിഐ കസ്റ്റഡിയിൽ ആവശ്യപ്പെടാതിരുന്നതിനെ തുടർന്നാണു തിഹാർ ജയിലിൽ അടയ്ക്കാൻ ഡൽഹി കോടതി ഉത്തരവിട്ടത്. അതിനിടെ, അഗസ്റ്റ വെസ്റ്റ് ലൻഡ് കോപ്റ്റർ ഇടപാട് കേസ് പുനർവിചാരണ ചെയ്യാൻ ഇറ്റാലിയൻ പരമോന്നത കോടതിയുടെ ഉത്തരവും പുറത്തുവന്നു. അഗസ്റ്റ വെസ്റ്റ് ലൻഡിന്റെ മാതൃ സ്ഥാപനമായ ഫിന്മെക്കാനിക്കയുടെ മുൻ സിഇഒ ഗൈസപ് ഓർസി, അഗസ്റ്റ് വെസ്റ്റ് ലൻഡ് മുൻ സിഇഒ ബ്രൂണോ സ്‌പെക്‌നോലി എന്നിവർ സമർപ്പിച്ച ഹർജികളിലാണ് മിലാൻ കോടതിയുടെ ഉത്തരവ്.

കോപ്റ്റർ ഇടപാട് കേസിൽ ഗൈസപ് ഓർസിക്ക് നാലര വർഷവും ബ്രൂണോ സ്‌പെക്‌നോലിനിക്ക് നാല് വർഷവും തടവുശിക്ഷ കഴിഞ്ഞ ഏപ്രിലിൽ കീഴ്‌കോടതി വിധിച്ചിരുന്നു. ഈ ശിക്ഷയും പരമോന്നത കോടതി റദ്ദാക്കിയിട്ടുണ്ട്. 2010ൽ വിവിഐപികൾക്കായി 12 ഹെലികോപ്റ്ററുകൾ നൽകാനുള്ള ഇടപാട് ലഭിക്കുന്നതിന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കോഴ നൽകിയെന്നതാണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കോഴ ഇടപാട്. കോഴ ആരോപണത്തെ തുടർന്ന് ഇടപാട് 2014ൽ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഇറ്റാലി പാരീസിലെ ഇന്റർനാഷണൽ ആർബിട്രേഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്.

കോപ്റ്റർ ഇടപാട് കേസിൽ ഇന്ത്യയുടെ മുൻ വ്യോമസേനാ മേധാവി എസ്‌പി. ത്യാഗിക്കു പുറമെ സഹോദരൻ സഞ്ജീവ് ത്യാഗി, അഭിഭാഷകനായ ഗൗതം മേത്ത എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.കോൺഗ്രസ് നേതൃത്വത്തിന് ഇടപാടുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പ്രമുഖ കോൺഗ്രസ് കുടുംബത്തിന് 12 കോടി രൂപ കോഴ നൽകിയെന്ന ഇടപാടുകാരന്റെ വെളിപെടുത്തലും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇതിനിടെയാണു ത്യാഗിയെ ഡിസംബർ 30 വരെ തീഹാർ ജയിലിലേക്ക് അയച്ചത്. അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിൽ അഴിമതി നടത്തിയതിന് അറസ്റ്റ് ചെയത് ത്യാഗിയെ സിബിഐ ഒരാഴ്ച ചോദ്യം ചെയ്തിരുന്നു. 3600 കോടിയുടെ അഴിമതി കേസിൽ ഡിസംബർ 10ന് ആണ് ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ സൈനിക തലപ്പത്ത് സേവനമനുഷ്ഠിച്ച ഒരാളെ അഴിമതി കേസിൽ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമാണ്.

എസ്‌പി ത്യാഗിക്കൊപ്പം സഹോദരൻ ജൂലി ത്യാഗിയേയും ഡൽഹിയിലെ അഭിഭാഷകൻ ഗൗതം ഖേതാൻ എന്നിവരേയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ത്യാഗിയുടേയും മറ്റ് രണ്ടുപേരുടേയും ജാമ്യാപേക്ഷ ഡിസംബർ 21ന് പരിഗണിക്കുമെന്നും ഡൽഹി കോടതി അറിയിച്ചു. അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റലിയിലെ പരമോന്നത കോടതി പുനർവിചാരണക്ക് ഉത്തരവിട്ട കാര്യവും സിബിഐ കോടതിയെ അറിയിച്ചു. അഗസ്റ്റാവെസ്റ്റ്ലാൻഡിന്റെ മാതൃ കമ്പനിയായ ഫിന്മെക്കാനിക്കയുടെ മുന്മേധാവികളെയാണ് പുനർവിചാരണക്ക് വിധേയരാക്കുക.

വിവിഐപികളുടെ ഉപയോഗത്തിനായി 12 ഹെലികോപ്ടറുകൾ വാങ്ങാൻ 2010ൽ അഗസ്റ്റ വെസ്റ്റ്‌ലാൻഡുമായി മുൻ യുപിഎ സർക്കാരാണ് കരാറുണ്ടാക്കിയത്. കരാർ തുകയുടെ 12 ശതമാനത്തോളം(423 കോടി രൂപ) കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് പ്രധാന ആരോപണം. കരാർ ഉറപ്പിക്കാൻ കൈക്കൂലി നൽകിയ കാര്യം ഇറ്റാലിയൻ അധികൃതരാണ് കണ്ടെത്തിയത്. കൈക്കൂലി നൽകിയതിന് ഫിന്മെക്കാനിക്കയുടെ ചെയർമാനേയും അഗസ്റ്റ സിഇഒയേയും 2013ൽ ഇറ്റാലിയൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടപാട് വിവാദമായ സാഹചര്യത്തിൽ മുൻ സർക്കാർ കരാർ 2014 ജനുവരി ഒന്നിന് റദ്ദാക്കി.
കരാർ അഗസ്റ്റാ വെസ്റ്റാലാൻഡിന്റെ മാതൃകമ്പനിയായ ഫിൻ മെക്കാനിക്കയ്ക്ക് അനുകൂലമാക്കാൻ വ്യോമസേനാ മേധാവി ആയിരിക്കെ ത്യാഗി ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നാണ് സിബിഐ കണ്ടെത്തൽ. 2004 മുതൽ 2007 വരെയാണ് ത്യാഗി വ്യോമസേനാ മേധാവിയായി സേവനം അനുഷ്ഠിച്ചത്. ഈ കാലയളവിലാണ് വിവിഐപി ഹെലികോപ്ടറുകൾക്ക് 6000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിവുണ്ടായിരിക്കണമെന്ന പരിധി 4500 മീറ്ററായി ത്യാഗി കുറച്ചത്. 6000 മീറ്റർ ഉയരത്തിൽ പറക്കാനുള്ള ശേഷി അഗസ്റ്റാ വെസ്റ്റാലാൻഡിന് ഉണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP