Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

'പ്രണയക്കൊല'യ്ക്കിരയായത് ഒന്നുമറിയാത്ത മാതാപിതാക്കൾ ! ഇതര ജാതിയിൽപെട്ട വിവാഹിതയായ സ്ത്രീയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മാതാപിതാക്കളെ ആൾക്കൂട്ടം വിഷം കൊടത്തുകൊന്നു; പിന്നിൽ യുവതിയുടെ ബന്ധുക്കളെന്ന് പൊലീസ് ; സംഭവം കർണാടകയിലെ രാമനഗര ജില്ലയിൽ

'പ്രണയക്കൊല'യ്ക്കിരയായത് ഒന്നുമറിയാത്ത മാതാപിതാക്കൾ ! ഇതര ജാതിയിൽപെട്ട വിവാഹിതയായ സ്ത്രീയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മാതാപിതാക്കളെ ആൾക്കൂട്ടം വിഷം കൊടത്തുകൊന്നു; പിന്നിൽ യുവതിയുടെ ബന്ധുക്കളെന്ന് പൊലീസ് ; സംഭവം കർണാടകയിലെ രാമനഗര ജില്ലയിൽ

മറുനാടൻ ഡെസ്‌ക്‌

രാമനഗര (കർണാടക) : പ്രണയക്കൊലപാതകങ്ങളുടെ കഥ തുടർച്ചയായി നാം കേട്ടിട്ടുണ്ടെങ്കിലും കർണാടകയിൽ നിന്നും വന്ന വിചിത്രമായ വാർത്തയിൽ ഞെട്ടിയിരക്കുകയാണ് സമൂഹം. പ്രണയത്തിന്റെ പേരിൽ ജീവൻ ബലി കൊടുക്കേണ്ടി വന്നത് യുവാവിന്റെ മാതാപിതാക്കൾക്കാണ്.

ഇതര ജാതിയിൽപെട്ട വിവാഹിതയായ യുവതിയ്‌ക്കൊപ്പം ഒളിച്ചോടി എന്നാരോപിച്ച് യുവാവിന്റെ മാതാപിതാക്കളെ ഒരു സംഘം ആളുകൾ ബലപ്രയോഗത്തിലൂടെ വിഷം കൊടുത്തുകൊല്ലുകയായിരുന്നു. യുവതിയുടെ ബന്ധുക്കളാണു കൃത്യം നടത്തിയെന്ന് സംശയിക്കുന്നതായും തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

Stories you may Like

കർണാടക രാമനഗര ജില്ലയിലെ കനക്പുര താലൂക്കിൽ കള്ളിഗൗഡനദൊഡ്ഡിയിലാണു ക്രൂരമായ ആൾക്കൂട്ടക്കൊല. സിദ്ധരാജു (50), ഭാര്യ സാകമ്മ (45) എന്നിവരെയാണു ബലം പ്രയോഗിച്ചു വിഷം കുടിപ്പിച്ചത്.

ഇവരുടെ വീട്ടിലേക്ക് ആൾക്കൂട്ടം തള്ളിക്കയറുകയായിരുന്നു. മകൻ മനു (25) ഒളിച്ചോടിയതിൽ മനംനൊന്തു ജീവനൊടുക്കിയെന്നാണു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. സിദ്ധരാജു കർഷകനായിരുന്നുവെന്നാണ് വിവരം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP