Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അക്കൗണ്ടിൽ എത്തിയത് പൊതുമരാമത്ത് വകുപ്പ് നമ്പർ മാറി നിക്ഷേപിച്ച 40ലക്ഷം; വസ്തുവാങ്ങിയും മകളുടെ വിവാഹത്തിനും മെയ്യനങ്ങാതെ ചെലവാക്കിയത് ലക്ഷങ്ങൾ; ഉറവിടം തേടാതെ കിട്ടിയ കാശ് ദമ്പതികൾ ദിവസങ്ങൾക്കൊണ്ട് പൊടിപൊടിച്ചു; ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ പണം തിരിച്ചടയ്ക്കാമെന്ന് പറഞ്ഞു തടിയൂരി; തിരിച്ചടവ് നടക്കാതായപ്പോൾ ദമ്പതികളെ മൂന്നു വർഷത്തെ തടവിന് ശിക്ഷിച്ച് കോടതി

അക്കൗണ്ടിൽ എത്തിയത് പൊതുമരാമത്ത് വകുപ്പ് നമ്പർ മാറി നിക്ഷേപിച്ച 40ലക്ഷം; വസ്തുവാങ്ങിയും മകളുടെ വിവാഹത്തിനും മെയ്യനങ്ങാതെ ചെലവാക്കിയത് ലക്ഷങ്ങൾ; ഉറവിടം തേടാതെ കിട്ടിയ കാശ് ദമ്പതികൾ ദിവസങ്ങൾക്കൊണ്ട് പൊടിപൊടിച്ചു; ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ പണം തിരിച്ചടയ്ക്കാമെന്ന് പറഞ്ഞു തടിയൂരി; തിരിച്ചടവ് നടക്കാതായപ്പോൾ ദമ്പതികളെ മൂന്നു വർഷത്തെ തടവിന് ശിക്ഷിച്ച് കോടതി

മറുനാടൻ ഡെസ്‌ക്‌

തിരുപ്പൂർ; 2012ലാണ് തിരുപ്പൂർ സ്വദേശിയായ എൽഐസി ഏജന്റ് ഗുണശേഖരന്റെ അക്കൗണ്ടിലേക്ക് 40ലക്ഷം രൂപ ക്രെഡിറ്റാകുന്നത്. പണം എത്തിയതോടെ അതിന്റെ ഉറവിടം തേടാതെ ഗുണശേഖരനും ഭാര്യ രാധയും ചേർന്ന് മുഴുവൻ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച്  ചെലവാക്കി. വസ്തുവാങ്ങാനും മകളുടെ വിവാഹത്തിനുമായി ലക്ഷ്യങ്ങൾ പൊടിച്ചു. ഇതിന് പിന്നാലെ പിടിക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ദമ്പതികളെ വിചാരണ കോടതി മൂന്നു വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു.

എംപി ഫണ്ടിൽ നിന്ന് നഗരവികസനത്തിന് അനുവദിച്ച തുകയായിരുന്നു അക്കൗണ്ട് നമ്പറിലെ അബദ്ധം കാരണം ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയത്. പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റൻഡ് എൻജിനിയരുടെ അക്കൗണ്ടിന് പകരം ഡിഡിയിൽ ഉണ്ടായിരുന്നത് ഗുണശേഖരന്റെ അക്കൗണ്ട് നമ്പരായിരുന്നു.

കോർപ്പറേഷൻ ബാങ്കിന്റെ തിരുപൂർ പ്രധാന ശാഖയിൽ റാക്കിയപാളയത്തിലെ ഗുണശേഖരന് സേവിങ്‌സ് അക്കൗണ്ട് ഉണ്ടായിരുന്നു, ഇതോടൊപ്പം തന്നെ അസിസ്റ്റൻഡ് എൻജിനിയർക്കും അവിടെ അക്കൗണ്ട് ഉണ്ടായിരുന്നു. പണം ഗുണശേഖരന്റെ അക്കൗണ്ടിലേക്ക് പോയി 8 മാസത്തിന് ശേഷമാണ് വിവരം അധികൃതർ അറിയുന്നത്. പിന്നാലെ കോർപ്പറേഷൻ ബാങ്കിൽ വിവരം അന്വേഷിക്കുമ്പോഴാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്കൗണ്ടിൽ പണം എത്തിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അത് പിൻവലിച്ചെന്ന് ബാങ്ക് ഉദ്യോഗസ്ഥർക്ക് മനസിലായി.

ഈ തുക ഗുണശേഖരന്റെ അക്കൗണ്ടിലേക്ക് മാറ്റിയെങ്കിലും പിഡബ്ല്യുഡി അധികൃതർക്ക് എട്ട് മാസമായി ഇത് അറിയില്ലായിരുന്നു. ഫണ്ടുകൾ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കിയ അധികൃതർ കോർപ്പറേഷൻ ബാങ്ക് ഉദ്യോഗസ്ഥരെ സമീപിച്ചു ഈ പണം ഡിഡിയിൽ സൂചിപ്പിച്ച അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഇതിന് പിന്നാലെയാണ് അധികൃതർ ഗുണശേഖരനെ ബന്ധപ്പെടുന്നത്. ബാങ്കിൽ തിരിച്ച് തുക നിക്ഷേപിക്കണമെന്ന് അറിയിച്ചെങ്കിലും അത് ചെയ്യാൻ ഗുണശേഖരൻ തയാറായില്ല. ഇതിന് പിന്നാലെ അസിസ്റ്റൻഡ് മാനേജർ നരസിംഹ ഗിരി തിരുപ്പൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസിൽ മുൻകൂർജാമ്യം ലഭിച്ച ദമ്പതികൾ തിരുപ്പൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ അത് പിന്തുടരുകയായിരുന്നു. 'പണം തിരികെ നൽകാമെന്ന് ഗുണശേഖരൻ ബാങ്കിന് ഒരു ഉറപ്പ് നൽകി, പക്ഷേ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ നൽകിയിട്ടും ഉറപ്പിനെ മാനിച്ചില്ല. അതിനാൽ, ഇത് ദുരുപയോഗം ചെയ്തതിന്റെ വ്യക്തമായ കേസാണെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇബ്രാഹിം രാജ പറഞ്ഞു. ഇത് തെളിഞ്ഞതോടെ ഇരുവരെയും മൂന്നു വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP