Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു; മൃതശരീരങ്ങൾക്കരികെ കരഞ്ഞ് തളർ‌ന്ന് എട്ടു മാസം പ്രായമുള്ള കുഞ്ഞ്

അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു; മൃതശരീരങ്ങൾക്കരികെ കരഞ്ഞ് തളർ‌ന്ന് എട്ടു മാസം പ്രായമുള്ള കുഞ്ഞ്

മറുനാടൻ മലയാളി ബ്യൂറോ

നോയ്ഡ: വാടകവീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഹൊഷിയാർപുർ മേഖലയിൽ ശനിയാഴ്ചയാണ് സംഭവം. ബിഹാർ സ്വദേശികളായ ദമ്പതിമാർ ജൂലായ് ഏഴിനാണ് വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചത്. ബിഹാറിലുള്ള ബന്ധുക്കളെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. എന്നാൽ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല.

വീടിന് അകത്തുനിന്ന് ഒരു കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടതിനെ തുടർന്ന് സമീപവാസി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ താമസിക്കുന്നവർ പ്രതികരിക്കുന്നില്ലെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് ദമ്പതിമാരുടെ മൃതദേഹം നിലയിൽ കണ്ടെത്തിയത്. എട്ട് മാസം പ്രായമുള്ള കുട്ടി മൃതദേഹങ്ങൾക്ക് സമീപത്തിരുന്നു കരയുന്നുണ്ടായിരുന്നു. ദമ്പതിമാരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനയച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP