Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യലഹരിയിൽ കിടന്നുറങ്ങിയ ദമ്പതിമാർ തീപ്പൊള്ളലേറ്റ് മരിച്ചു; അപകടം കൊതുക് തിരിയിൽ നിന്നും തീ പടർന്ന്

മദ്യലഹരിയിൽ കിടന്നുറങ്ങിയ ദമ്പതിമാർ തീപ്പൊള്ളലേറ്റ് മരിച്ചു; അപകടം കൊതുക് തിരിയിൽ നിന്നും തീ പടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഉറങ്ങുന്നതിനിടെ ദമ്പതിമാർ തീപ്പൊള്ളലേറ്റ് മരിച്ചു. കൊതുകുതിരിയിൽ നിന്നും തീ പുതപ്പിലേക്ക് പടർന്ന് കയറിയാണ് നാൽപ്പത്തഞ്ചുകാരനായ പപ്പുവും ഭാര്യ രജ്‌നിയും മരിച്ചത്. ഉത്തർപ്രദേശിലെ സുഭാഷ്‌നഗറിലാണ് സംഭവം. വീടിനുള്ളിൽ ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും അഗ്‌നിക്കിരയായതായി പൊലീസ് അറിയിച്ചു.

ഓട്ടോറിക്ഷ തൊഴിലാളിയായ പപ്പുവും രജ്‌നിയും ഒറ്റ മുറി വീട്ടിലാണ് താമസം. സംഭവം നടന്ന രാത്രിയിൽ ഇരുവരും മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു. മദ്യപിച്ചിരുന്നതിനാലാകാം ഇവർക്ക് രക്ഷപെടാൻ കഴിയാതിരുന്നതെന്നാണ് പൊലീസ് നിഗമനം. വീടിന്റെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പപ്പുവിന്റെയും രജ്‌നിയുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP