Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വൈറസിനെ നേരിടാൻ ചൈനക്ക് സഹായ വാഗ്ദാനവുമായി നരേന്ദ്ര മോദി; ചൈനീസ് പ്രസിഡന്റിനും ജനതക്കും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഐക്യദാർഢ്യം

കൊറോണ വൈറസിനെ നേരിടാൻ ചൈനക്ക് സഹായ വാഗ്ദാനവുമായി നരേന്ദ്ര മോദി; ചൈനീസ് പ്രസിഡന്റിനും ജനതക്കും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഐക്യദാർഢ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സ്ഥിതിഗതികൾ നേരിടാൻ ചൈനക്ക് സഹായ വാഗ്ദാനവുമായി നരേന്ദ്ര മോദി. കൊറോണ ബാധ നേരിടാൻ ചൈനയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. ഷിക്കും ചൈനയിലെ ജനങ്ങൾക്കും കത്തിൽ പ്രധാനമന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ ഇതുവരെ 811 പേരാണ് മരിച്ചത്. 37,198 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

വെല്ലുവിളി നേരിടാൻ ചൈനയ്ക്ക് ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരം ഉൾപ്പെട്ട ഹുബൈ പ്രവിശ്യയിൽനിന്ന് 650ഓളം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തതിന് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രി മോദി കത്തിൽ നന്ദി അറിയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP