Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

മൂന്ന്നില കെട്ടിടത്തിന്റെ ടെറസ്സിൽ ചാരായം വാറ്റ്: മൂന്ന്‌പേർ അറസ്റ്റിൽ

മൂന്ന്നില കെട്ടിടത്തിന്റെ ടെറസ്സിൽ ചാരായം വാറ്റ്: മൂന്ന്‌പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോതമംഗലം: മൂന്ന്നില കെട്ടിടത്തിന്റെ ടെറസ്സിൽ ചാരായം വാറ്റുകയായിരുന്ന സംഘത്തെ കോതമംഗലം പൊലിസ് പിടികൂടി. കോതമംഗലം മലയൻകീഴ് തുരുത്തേൽ വീട്ടിൽ ജോണി വർഗീസ്(45), പിണ്ടിമന കിളികുത്തിപ്പാറ പുത്തൻപുരക്കൽ വീട്ടിൽ ബേസിൽ അവറാച്ചൻ(25), പല്ലാരിമംഗലം കൊടമുണ്ട പരത്തുമാലിൽ വീട്ടിൽ അനീഷ്(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മുവാറ്റുപുഴ ഡിവൈഎസ്‌പി, കെ. അനിൽകുമാറിന് ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തെ തുടർന്ന് പൊലിസ് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. ഇവരുടെപക്കൽനിന്ന് ചാരായം വാറ്റാനുപയോഗിച്ച വാറ്റുപകരണങ്ങളും രണ്ട് ലിറ്റർ ചാരായവും കോതമംഗലം പൊലിസ് പിടിച്ചെടുത്തു. കോതമംഗലം പൊലിസ് ഇൻസ്‌പെക്ടർ റ്റി,എ. യൂനസിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഇ.പി ജോയ്, രാജഗോപാൽ, എഎസ്ഐമാരായ രഘുനാഥ്, നിജുഭാസ്‌കർ, സിവിൽ പൊലിസ് ഓഫീസർമാരായ പരീത്, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP