Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തേക്ക് കൊവിഡ്19 കൊണ്ടുവന്നത് വിദേശ സന്ദർശനത്തിന് പോയ സമ്പന്നർ എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി; ഈ വൈറസ് പിറന്നത് തമിഴ്‌നാട്ടിൽ അല്ലെന്നും എടപ്പാടി കെ പളനിസ്വാമി

സംസ്ഥാനത്തേക്ക് കൊവിഡ്19 കൊണ്ടുവന്നത് വിദേശ സന്ദർശനത്തിന് പോയ സമ്പന്നർ എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി; ഈ വൈറസ് പിറന്നത് തമിഴ്‌നാട്ടിൽ അല്ലെന്നും എടപ്പാടി കെ പളനിസ്വാമി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിലേക്ക് കൊവിഡ്19 എത്തിച്ചത് വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ സമ്പന്നരാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. 'വിദേശത്തുപോയിവന്ന സമ്പന്നരാലാണ് ഈ രോഗം വ്യാപിക്കപ്പെട്ടത്. ഈ വൈറസ് വന്നത് വിദേശ രാജ്യത്ത് നിന്നല്ലേ, ശരിയല്ലേ? നിങ്ങൾക്ക് ദരിദ്രരുമായി സ്വതന്ത്രമായി സംസാരിക്കാം. എന്നാൽ സമ്പന്നരോട് സംസാരിക്കാൻ ഭയമാണ്. ഈ വൈറസ് പിറന്നത് തമിഴ്‌നാട്ടിൽ അല്ല.' എന്നായിരുന്നു സെക്രട്ടറിയേറ്റിൽ നടത്തിയ പത്രസമ്മേളനത്തിനിടെ പളനിസ്വാമിയുടെ അഭിപ്രായ പ്രകടനം.

കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ രാജ്യത്ത് ഏറ്റവും കൂടുതൽ നേരിടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്‌നാട്. 1267 പേർക്കാണ് തമിഴ്‌നാട്ടിൽ വൈറസ് ബാധിച്ചിരിക്കുന്നത്. അവരിൽ ഭൂരിഭാഗം പേരും ചെന്നൈ, കോയമ്പത്തൂർ വാണിജ്യ കേന്ദ്രങ്ങളിൽ നിന്നുള്ളവരാണ്. രാജ്യത്ത് കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ട് മൂന്നാഴ്ചയ്ക്ക് ശേഷമാണ് തമിഴ്‌നാട്ടിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. എന്നാൽ വളരെ വേഗത്തിലാണ് തമിഴ്‌നാട്ടിലെ 90 ശതമാനം ജില്ലകളിലും രോഗബാധയുണ്ടായത്.

പളനിസ്വാമിയുടെ പ്രതികരണത്തെ ഡിഎംകെ വിമർശിച്ചു. സർക്കാർ മുൻഗണനകളുടെ 'ക്ലാസിക് മിസ്ഫയറിങ്' എന്നാണ് പളനിസ്വാമിയുടെ പ്രസ്താവനയെ ഡിഎംകെ വിമർശിച്ചത്. 'ഇക്കാലത്ത് സമ്പന്നർ മാത്രമാണ് വിദേശയാത്ര നടത്തുന്നത് എന്നത് തെറ്റിദ്ധാരണയാണ്.' ഡിഎംകെ വക്താവ് മനു സുന്ദരം പറഞ്ഞു. 'വിദേശത്ത് തൊഴിൽ തേടുന്ന നിരവധി ദേഹാധ്വാനം ഏറെ ആവശ്യമുള്ള തൊഴിൽ ചെയ്യുന്നവരും തൊഴിലാളികളും നിരവധിയുണ്ട്. സർക്കാരിന്റെ മുൻഗണനകൾ എന്തൊക്കെയാണെന്ന് തെറ്റായ ധാരണ നൽകുന്നതാണ് ഈ പ്രസ്താവന എന്നുള്ളതാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നത്. പരിശോധന, പിന്തുടർന്ന് കണ്ടെത്തൽ, നിയന്ത്രണം എന്നിവയിലായിരിക്കണം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. എന്നാൽ എഐഡിഎംകെ സർക്കാർ ദരിദ്രരും സമ്പന്നരും എന്ന തരംതിരിവുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.' മനു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP