Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ചികിത്സയിൽ കൈതാങ്ങായി കുറഞ്ഞ ചെലവിൽ വെന്റിലേറ്റർ; പരീക്ഷണം വിജയിച്ച് പൂണെ ഐസർ; പിന്നിൽ മലയാളിയും

മറുനാടൻ ഡെസ്‌ക്‌

പുണെ: കോവിഡ് ചികിത്സയിൽ നേരിടുന്ന വെന്റിലേറ്റർ ദൗർലഭ്യത്തിന് പരിഹാരവുമായി പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് എഡുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ). രാജ്യത്തെ പ്രധാന ശാസ്ത്രഗവേഷണ പഠനകേന്ദ്രമായ പുണെ ഐസറിലെ ശാസ്ത്രജ്ഞനായ ഡോ. സുനിൽ നായരുടെ നേതൃത്വത്തിലാണ് ചെലവു കുറഞ്ഞ വെന്റിലേറ്ററിനെക്കുറിച്ചുള്ള ഗവേഷണം നടന്നത്. കോവിഡ് ചികിത്സയിൽ പുണെയടക്കം രാജ്യത്തെ ഒട്ടുമിക്ക ആശുപത്രികളും നേരിടുന്ന വെന്റിലേറ്റർ ക്ഷാമം പരിഹരിക്കാൻ വേണ്ടിയാണ് ഐസർ ഇതേക്കുറിച്ചുള്ള ഗവേഷണം നടത്താൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാഴ്ചകളോളം നീണ്ട ഗവേഷണങ്ങൾക്ക് ശേഷമാണ് ഇതിന്റെ പ്രോട്ടോടൈപ് മെഷീൻ തയ്യാറാക്കിയത്. 50,000 രൂപയിൽ കുറഞ്ഞ വിലയ്ക്ക് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വെന്റിലേറ്റർ മെഷീൻ മാർക്കറ്റിൽ എത്തിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

ഇത്തരം വെന്റിലേറ്ററുകൾ 10 ലക്ഷത്തോളം രൂപയ്ക്കാണ് ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്. പുണെയിലെ ആക്കുറേറ്റ് ഗേജിങ് കമ്പനിയാണ് ഇതിന്റെ നിർമ്മാണക്കരാർ എടുത്തിട്ടുള്ളത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) ന്റെ അംഗീകാരം ലഭ്യമാകുന്നതോടെ ഇത് മാർക്കറ്റിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.എം.ആർ.ന്റെ നിർദ്ദേശപ്രകാരം കോവിഡ് പരിശോധനയും മെയ്‌ മുതൽ പുണെ ഐസറിൽ നടക്കുന്നുണ്ട്.

കൊടുങ്ങല്ലൂരിലെ കരൂപ്പടന്ന സ്വദേശിയായ ഡോ. സുനിൽ നായർ പുണെ സർവകലാശാലയിൽനിന്ന് ഊർജതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇന്ദോറിലെ ഇന്റർ യൂണിവേഴ്‌സിറ്റി കൺസോർഷ്യത്തിൽനിന്നാണ് ഡോക്ടറേറ്റ് നേടിയത്. 2011-ലാണ് അദ്ദേഹം ഐസറിൽ ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP