Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊവിഡ്19 ബാധിച്ച് മുംബൈയിൽ ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു; മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത് ആറ് പേർ

കൊവിഡ്19 ബാധിച്ച് മുംബൈയിൽ ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു; മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത് ആറ് പേർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കൊറോണ വൈറസ് ബാധയെത്തുടർന്ന് മുംബൈയിൽ ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. 82 വയസുകാരനായ ഡോക്ടറാണ് മരിച്ചത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡോക്ടറുടെ കുടുംബത്തിലെ ആറ് പേർക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ കൊറോണ സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ കൊച്ചു മകൻ മാർച്ച് 12നാണ് വീട്ടിൽ തിരിച്ചെത്തിയത്.

ആറ് പേരാണ് ഇതുവരെ മഹാരാഷ്ട്രയിൽ മരിച്ചത്. വെള്ളിയാഴ്ച പുതുതായി 23 പേർക്ക് സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 153 ആയി. അതേസമയം ഇന്ത്യയിലെ ആകെ കൊറോണ രോഗികളുടെ എണ്ണം 724 ആയി ഉയർന്നു. 18 പേർ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP