Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ കൈയിൽ സീൽ പതിപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ; മഹാരാഷ്ട്രയിൽ ഐസൊലോഷനിലുള്ളത് 37 പേർ  

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണയുടെ പശ്ചാത്തലത്തിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ ഇടതുകൈയിൽ സീൽ പതിപ്പിക്കാൻ സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്ത വീഡിയോ കോൺഫറൻസിലാണ് തീരുമാനം കൈക്കൊണ്ടത്. ഇതിനുപിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 37 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധിത പ്രദേശത്തുനിന്ന് വരുന്നവർക്കാണ്, മുൻകരുതൽ നടപടിയെന്ന നിലയിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇവരുടെ സ്രവങ്ങൾ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.

പരാതിപരിഹാരത്തിനായി സർക്കാർ ഓഫീസുകളിൽ നേരിട്ടു പോകുന്നതിനു പകരം പരാതികളും അപേക്ഷകളും ഇ-മെയിൽ മുഖാന്തരം അയക്കാനും വാർത്താക്കുറിപ്പ് നിർദ്ദേശമുണ്ട്. ഇ-മെയിൽ മുഖാന്തിരമുള്ള പരാതികൾക്ക് ഏഴുദിവസത്തിനുള്ളിൽ പരിഹാരം കാണണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP