Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണയുടെ രൂപത്തിൽ പലഹാരവുമായി ബേക്കറി; ആത്മാഭിമാനമുള്ള വൈറസാണെങ്കിൽ ഇപ്പോൾ നാടുവിട്ടേനെയെന്ന് സഹൃദയർ

കൊറോണയുടെ രൂപത്തിൽ പലഹാരവുമായി ബേക്കറി; ആത്മാഭിമാനമുള്ള വൈറസാണെങ്കിൽ ഇപ്പോൾ നാടുവിട്ടേനെയെന്ന് സഹൃദയർ

മറുനാടൻ ഡെസ്‌ക്‌

ലോകമെങ്ങും കൊറോണ വൈറസ് വ്യാപനവും അതിനെ തുടർന്നുള്ള മരണവുമൊക്കെയാണ് ചർച്ച ചെയ്യുന്നത്. വൈറസ് വ്യാപനവും പ്രതിരോധവും എല്ലാം സംബന്ധിച്ച് വ്യാജ വാർത്തകൾക്കും കുറവൊന്നുമില്ല. ഇതിനിടെ കൊറോണ വൈറസിന്റെ ആകൃതിയിൽ പലഹാരവും തയ്യാറായിരിക്കുകയാണ്. കൊൽക്കത്തയിലുള്ള ഒരു മധുരപലഹാര കട ഈ കൊറോണക്കാലത്തെ വ്യത്യസ്തമായി സമീപിച്ചിരിക്കുകയാണ്. 'കൊറോണ സന്ദേശ്' എന്ന പേരിൽ ഇവിടെയുണ്ടാക്കിയ ഡെസേർട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കടയിലെ ചില്ലുകൂടിനുള്ളിലിരിക്കുന്ന കൊറോണ സന്ദേശിന്റെ ചിത്രമാണ് വൈറലാവുന്നത്. ചുറ്റും കൊറോണ രൂപത്തിലുള്ള കപ്പ് കേക്കുകളും ഇരിക്കുന്നതു കാണാം. വ്യത്യസ്ത ആശയമാണെങ്കിലും സമ്മിശ്ര വികാരങ്ങളാണ് ഈ സന്ദേശിനു ലഭിച്ചിരിക്കുന്നത്. ആത്മാഭിമാനമുള്ള വൈറസാണെങ്കിൽ ഈ പലഹാരം കണ്ടയുടൻ നാടുവിട്ടേനെ എന്ന രീതിയിൽ ഹാസ്യരൂപേണ കമന്റ് ചെയ്യുന്നവരുമുണ്ട്. കഴിക്കാനുള്ള സാധനം വൈറസിന്റെ രൂപത്തിൽ ഉണ്ടാക്കിയാൽ എങ്ങനെയാണ് സ്വീകരിക്കപ്പെടുക എന്നു ചോദിക്കുന്നവരാണ് ഏറെയും.

കാര്യങ്ങൾ ഇങ്ങനെയൊക്കെആണെങ്കിലും കൊറോണ വൈറസിനെക്കുറിച്ച് ബോധവൽക്കരണം നടത്താനാണ് തങ്ങൾ ഇത്തരമൊരു ആശയം സ്വീകരിച്ചതെന്നാണ് കടയുടമയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP