Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ നിരീക്ഷണത്തിലിരിക്കെ മുങ്ങിയ ആൾ പൊങ്ങിയത് ആസാമിൽ; കോഴിക്കോട് നിന്ന് ചാടിയ യുവാവിനെ പിടികൂടി ക്വറന്റൈൻ ചെയ്ത് ആരോഗ്യവിഭാഗം

മറുനാടൻ ഡെസ്‌ക്‌

ഗോഹട്ടി: കൊറോണ വൈറസ് ബാധയെന്നു സംശയത്തെത്തുടർന്നു കോഴിക്കോട് നിരീക്ഷണത്തിൽ കഴിയവേ കടന്നുകളഞ്ഞ ആസാം സ്വദേശിയെ ട്രെയിനിൽനിന്നു പിടികൂടി.

സീൽദയിൽനിന്നു സിൽച്ചറിലേക്കുള്ള കാഞ്ചൻജംഗ എക്സ്‌പ്രസ് ട്രെയിനിന്റെ ജനറൽ കന്പാട്ട്‌മെന്റിൽ യാത്ര ചെയ്തിരുന്ന യുവാവിനെ ആസാമിലെ ന്യൂ ബോംഗായ്ഗാവ് റെയിൽവേ സ്റ്റേഷനിൽനിന്നാണു വ്യാഴാഴ്ച പിടികൂടിയത്. ട്രെയിനിലുണ്ടായിരുന്ന എല്ലാവരോടും നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ആസാമിലെ മൊറിഗാവ് സ്വദേശിയായ ഇയാൾ കോഴിക്കോട് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണെന്നു നോർത്ത് ഈസ്റ്റ് റെയിൽവേ വക്താവ് നിരുപൻ ഭട്ടാചാര്യ പറഞ്ഞു. കേരളത്തിൽനിന്നു ചെന്നൈയിലേക്കു മുങ്ങിയ ഇയാൾ ഇവിടെനിന്നാണ് ഹൗറയിലേക്കു ട്രെയിൻ കയറിയത്.കോഴിക്കോട്ടുനിന്ന് ഇയാൾ രക്ഷപ്പെട്ടയുടനെ മോറിഗാവ് പൊലീസുമായി കേരളാ പൊലീസ് ബന്ധപ്പെട്ടിരുന്നെന്നും നിരുപൻ ഭട്ടാചാര്യ അറിയിച്ചു. പിടിയിലായ ഇയാളെ റെയിൽവേ സ്റ്റേഷൻ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും ഭട്ടാചാര്യ വ്യക്തമാക്കി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP