Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി രണ്ടം​ഗ സംഘം; മണിക്കൂറുകൾക്കുള്ളിൽ രക്ഷപെടുത്തി പൊലീസും

വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി രണ്ടം​ഗ സംഘം; മണിക്കൂറുകൾക്കുള്ളിൽ രക്ഷപെടുത്തി പൊലീസും

മറുനാടൻ ഡെസ്‌ക്‌

പാറ്റ്ന: അക്രമി സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ വനിതാ ഡോക്ടറെ മണിക്കൂറുകൾക്കുള്ളിൽ രക്ഷപെടുത്തി. ബീഹാറിലെ പാറ്റ്നയിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പാറ്റ്നയ്ക്കടുത്ത് സീതാമർഹിയിലെ ഒരു നഴ്സിങ് ഹോമിൽ ജോലി ചെയ്യുന്ന ഡോ. ഡെയ്‌സി ജയ്‌സ്വാളിനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോയത്.

നഴ്സിങ് ഹോമിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഡോക്ടറുടെ വാഹനം ബൈക്കിലെത്തിയ യുവാക്കൾ തടയുകയായിരുന്നു. ഡ്രൈവർ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഘം കാറിൽ കയറി ഡ്രൈവറോട് തൊട്ടുത്ത ജില്ലയായ മധുബാനിയിലേക്ക് വാഹനം ഓടിക്കാൻ ആവശ്യപ്പെട്ടു. സംഭവം കണ്ടുനിന്ന നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് സീതാമർഹി എസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ ഡോക്ടറെ കണ്ടെത്തി. സീതാമർഹിയിൽ നിന്ന് തൊട്ടടുത്ത ജില്ലയായ മധുബാനിയിലേക്കുള്ള റോഡിൽ വച്ച് പൊലീസ് ഡോക്ടറുടെ വാഹനം തടഞ്ഞു. പൊലീസിനെ കണ്ട് അക്രമി സംഘം ഓടി രക്ഷപ്പെട്ടെന്നും ഇവർക്കായിതെരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP