Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാചകവാതക സബ്സിഡി ഒക്ടോബറിൽ പുനഃസ്ഥാപിക്കും; പ്രയോജനം ലഭിക്കുക 26 കോടി ഉപയോക്താക്കൾക്ക്

പാചകവാതക സബ്സിഡി ഒക്ടോബറിൽ പുനഃസ്ഥാപിക്കും; പ്രയോജനം ലഭിക്കുക 26 കോടി ഉപയോക്താക്കൾക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്രസർക്കാർ നിർത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറിൽ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാർഹിക ഉപയോക്താക്കൾക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം 4 മാസം മുൻപാണു കേന്ദ്രം നിർത്തലാക്കിയത്. സബ്സിഡി ഒഴിവാക്കിയതോടെ ഇക്കാലയളവിൽ 20,000 കോടി രൂപയാണു സർക്കാരിനു ലാഭം. രാജ്യത്ത് 26 കോടി ഉപയോക്താക്കൾക്കാണ് സബ്സിഡി ലഭിക്കുന്നത്.

ആഗോളവിപണിയിൽ ഇന്ധനവില താഴ്ന്നതോടെയാണ് സബ്സിഡി നിർത്തലാക്കിയത്. ഒക്ടോബറോടെ എണ്ണവില ഉയരുമെന്നാണു സൂചന. വടക്കൻ സംസ്ഥാനങ്ങളിൽ ശീതകാലം തുടങ്ങുന്നതോടെ പാചകവാതക ഉപയോഗം വർധിക്കും; വില കൂടും. ഏപ്രിൽ – സെപ്റ്റംബർ കാലത്ത് എണ്ണവില താഴ്ന്നു നിൽക്കുന്ന പതിവുണ്ട്. എണ്ണവില കൂടുന്നതോടെ സബ്സിഡി പുനഃസ്ഥാപിക്കാൻ ധാരണയായെന്നു ഭാരത് ഗ്യാസ് കേരള മേഖല മാനേജർ വി.ആർ. രാജീവ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP