Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സോജില തുരങ്ക റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം; നിർമ്മാണം ആരംഭിച്ചത് ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്ക റോഡിന്

സോജില തുരങ്ക റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം; നിർമ്മാണം ആരംഭിച്ചത് ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്ക റോഡിന്

മറുനാടൻ ഡെസ്‌ക്‌

ശ്രീന​ഗർ: ജമ്മുകാശ്മീരിൽ സോജിലാ തുരങ്കറോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ആഘോഷപൂർവ്വം തുടക്കമായി. എല്ലാ കാലാവസ്ഥയിലും പ്രയോജനപ്രദമായ തുരങ്കം NH ഒന്നിൽ ശ്രീനഗർ താഴ്‌വരയെയും ലേയെയും (ലഡാക്ക് സമതലത്തെ) തമ്മിൽ ബന്ധിപ്പിക്കും. ജമ്മുകശ്മീരിലെ സമഗ്ര സാമ്പത്തിക-സാമൂഹിക-സാംസ്കാരിക ഉദ്‌ഗ്രഥനത്തിനും തുരങ്കം വഴി തെളിക്കും.

സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ ഉയരത്തിൽ സോജില ചുരത്തിലെ എൻഎച്ച് ഒന്നിൽ ദ്രാസ്, കാർഗിൽ എന്നീ പ്രദേശങ്ങളിലൂടെ 14.15 km ദൈർഘ്യമുള്ള തുരങ്ക നിർമ്മാണം ഇതിലുൾപ്പെടുന്നു. നിലവിൽ വർഷത്തിൽ ആറുമാസം മാത്രമാണ് ഇത് വഴി ഗതാഗത യോഗ്യം. ലോകത്തിലെതന്നെ വാഹനം ഓടിക്കാൻ ഏറ്റവും അപകടകരമായ പാതയാണിത്.
 
ലഡാക്, ഗിൽഗിത്, ബാൾട്ടിസ്ഥാൻ മേഖലകളിൽ ശക്തമായ സേനാ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ തുരങ്കം പൂർത്തിയാകുന്നതോടെ രാജ്യരക്ഷയ്ക്കും ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു. എൻഎച്ച് ഒന്നിലെ ശ്രീനഗർ -കാർഗിൽ-ലേ മേഖലയിൽ ഹിമ പാതങ്ങൾ ഇല്ലാതെ ഉള്ള യാത്രയ്ക്ക് ഇത് സഹായിക്കും. കൂടാതെ യാത്രക്കാർക്ക് സോജിലാ ചുരം സുരക്ഷിതമായി കടക്കുന്നതിനുo യാത്രാസമയം മൂന്ന് മണിക്കൂറിൽനിന്ന് 15 മിനിറ്റ് ആയി ചുരുക്കുന്നതിലുംപുതിയ തുരങ്ക റോഡ് സഹായിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP