Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തി ട്വീറ്റ്; കർണാടകയിൽ കോൺ​ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ; ആളെ അറിയില്ലെന്ന് കോൺ​ഗ്രസ് നേതൃത്വം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തി ട്വീറ്റ്; കർണാടകയിൽ കോൺ​ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ; ആളെ അറിയില്ലെന്ന് കോൺ​ഗ്രസ് നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തി ട്വീറ്റ് ചെയ്തയാൾ കർണാടകയിൽ അറസ്റ്റിലായി. ആനന്ദ് പ്രസാദ് എന്നയാളെയാണ് കബൻ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോൺ​ഗ്രസ് പ്രവർത്തകനാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നേതൃത്വം ഇത് അം​ഗീകരിക്കുന്നില്ല. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ യൂണിറ്റുമായി ബന്ധമുള്ള വ്യക്തിയാണ് ആനന്ദ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ വർക്കറാണ് താൻ എന്നാണ് ആനന്ദ് ട്വിറ്ററിൽ അവകാശപ്പെടുന്നത്. രാഹുൽ ഗാന്ധിയെ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന ചിത്രവും ഇയാൾ പോസ്റ്റുചെയ്തിട്ടുണ്ട്. എന്നാൽ ആനന്ദിനെ അറിയില്ലെന്നാണ് സംസ്ഥാന കോൺഗ്രസ് വക്താവ് ഉഗ്രപ്പ പറയുന്നത്. അയാളെ കണ്ടിട്ടുള്ളതായി പോലും ഓർക്കുന്നില്ല. ട്വിറ്റർ ഉപയോഗിക്കാത്തതിനാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഉഗ്രപ്പ പറഞ്ഞു.

അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ നടത്തിയ ട്വീറ്റിനെ തുടർന്നാണ് അറസ്റ്റ്. രാമമൂർത്തി നഗറിലെ വസതിയിൽനിന്ന് പുലർച്ചെ രണ്ടിനാണ് ആനന്ദിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വിശദമായി ചോദ്യംചെയ്തശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP