Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസിനെ ജനം അപ്രത്യക്ഷമാക്കിയതാണോ, കോൺഗ്രസ് വോട്ട് ആം ആദ്മി പാർട്ടിയിലേക്ക് മാറിയതാണോ; കോൺഗ്രസിന്റെ തിരോധാനം തോൽവിക്ക് കാരണമായെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകർ

കോൺഗ്രസിനെ ജനം അപ്രത്യക്ഷമാക്കിയതാണോ, കോൺഗ്രസ് വോട്ട് ആം ആദ്മി പാർട്ടിയിലേക്ക് മാറിയതാണോ; കോൺഗ്രസിന്റെ തിരോധാനം തോൽവിക്ക് കാരണമായെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിന്റെ അപ്രതീക്ഷിത തിരോധനമാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകർ. കോൺഗ്രസ് അപ്രത്യക്ഷമായതോടെ പോരാട്ടം ബിജെപിയും ആംആദ്മി പാർട്ടിയും തമ്മിലായെന്നും അദ്ദേഹം പറഞ്ഞു. പുനെയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാവദേകർ.

കോൺഗ്രസിനെ ജനം അപ്രത്യക്ഷമാക്കിയതാണോ അതോ കോൺഗ്രസ് വോട്ട് ആം ആദ്മി പാർട്ടിയിലേക്ക് മാറിയതാണോ എന്നത് മറ്റൊരു വിഷയമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 26 ശതമാനം വോട്ടുകിട്ടിയിരുന്ന കോൺഗ്രസിന് നിയമസഭ തെരഞ്ഞെടുപ്പിൽ നാലു ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ഞങ്ങൾക്ക് 42 ശതമാനവും ആപിന് 48 ശതമാനവും വോട്ട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മൂന്ന് ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ കണക്കുകൂട്ടൽ തെറ്റി. വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിയായെന്ന അമിത്ഷായുടെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ, തോൽവിക്ക് മറ്റ് പല കാരണവുമുണ്ടെന്നും വിശകലനം ചെയ്യുമെന്നും ജാവദേകർ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഉയർച്ചയും താഴ്ചകളും സംഭവിക്കുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളെല്ലാം ബിജെപി വിശകലനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാളിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ഒരിക്കലും ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ പാർട്ടിയുടെ പരാജയത്തിന് കാരണമാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച പറഞ്ഞു. ഷായുടെ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തന്റെ നിരീക്ഷണങ്ങൾ ഇതെന്നും പാർട്ടിയുടെതല്ലെന്നും് ജാവദേക്കർ പറഞ്ഞു. എല്ലാകാര്യത്തിനും പഠനം തുടരുന്ന ഒരു പാർട്ടിയാണ് ഞങ്ങളുടെത്. ഞങ്ങളുടെ വിജയങ്ങളിൽ നിന്നും പരാജയങ്ങളിൽ നിന്നും ഞങ്ങൾ പഠിക്കുന്നു. അതിനാൽ തോൽവിയുടെ വിശകലനം പാർട്ടി തലത്തിൽ നടക്കുമെന്നും ജാവദേക്കർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP