Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു; അന്ത്യം ഹൃദയ സ്തംഭനത്തെ തുടർന്ന് ഗസ്സിയാബാദിലെ വസതിയിൽ വച്ച്;രാജീവ് ത്യാഗിയുടെ അകാല വേർപാടിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയ സ്തംഭനത്തെതുടർന്ന് ബുധനാഴ്ച ഗസ്സിയാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ട്വിറ്ററിലൂടെയാണ് പാർട്ടി ത്യാഗിയുടെ അകാലവേർപാട് അറിയിച്ചത്.

'രാജീവ് ത്യാഗിയുടെ അകാല വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. കരുത്തനായ പാർട്ടി പ്രവർത്തകനായ അദ്ദേഹം യഥാർഥ രാജ്യസ്‌നേഹികൂടിയായിരുന്നു. ഈയവസരത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിലും കൂട്ടുകാരിലും ഞങ്ങളുടെ പ്രാർത്ഥനയുണ്ടാവും'-കോൺഗ്രസ് ട്വീറ്റ് ചെയ്തു.

Stories you may Like

കഴിഞ്ഞ ഒക്ടോബറിലാണ് പ്രിയങ്കഗാന്ധി ത്യാഗിയെ പാർട്ടിയുടെ വക്താവായി ഉത്തർപ്രദേശിൽ ചുമതലപ്പെടുത്തിയത്. കോൺഗ്രസിൽ വിവിധ ഭാരവാഹിത്വം ത്യാഗി വഹിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP