Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈക്കിന് പിന്നിലിരുന്ന എംഎൽഎ ഹെൽമറ്റ് വെച്ചില്ല; കോൺഗ്രസ് നേതാവിന് ട്രാഫിക് പൊലീസ് പെറ്റിയടിച്ചത് ആയിരം രൂപ; അബിദുർ റഹ്മാനിൽ നിന്നും പിഴ ഈടാക്കി ട്രാഫിക് പൊലീസ്

ബൈക്കിന് പിന്നിലിരുന്ന എംഎൽഎ ഹെൽമറ്റ് വെച്ചില്ല; കോൺഗ്രസ് നേതാവിന് ട്രാഫിക് പൊലീസ് പെറ്റിയടിച്ചത് ആയിരം രൂപ; അബിദുർ റഹ്മാനിൽ നിന്നും പിഴ ഈടാക്കി ട്രാഫിക് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാട്‌ന: ബൈക്കിന് പിന്നിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത കോൺഗ്രസ് എംഎൽഎക്കും ആയിരം രൂപ പിഴയൊടുക്കേണ്ടി വന്നു. ബിഹാറിലെ കോൺഗ്രസ് എംഎൽഎയായ അബിദുർ റഹ്മാനാണ് ട്രാഫിക് പൊലീസ് 1000 രൂപ പിഴയിട്ടത്. വാഹനം ഓടിച്ചിരുന്നയാൾക്ക് ഹെൽമറ്റ് ഉണ്ടായിരുന്നു. വാഹനത്തിന്റെ എല്ലാ രേഖകളും കൃത്യമായിരുന്നു. എന്നാൽ ബൈക്കിന് പിന്നിൽ ഇരിക്കുകയായിരുന്ന കോൺഗ്രസ് നേതാവ് ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഫൈൻ അടിച്ചത്.

'അദ്ദേഹം ഹെൽമറ്റ് ധരിക്കാതെയായിരുന്നു ഇരുചക്രവാഹനത്തിന് പിറകിൽ യാത്ര ചെയ്തത്. വാഹനത്തിന്റെ മറ്റ് രേഖകളെല്ലാം കൃത്യമായിരുന്നു'- പൊലീസ് വ്യക്തമാക്കി. ഹെൽമറ്റ് ധരിക്കാത്ത കുറ്റത്തിന് 1000 രൂപ പിഴയാണ് ഈടാക്കിയതെന്നും പൊലീസ് വ്യത്തങ്ങൾ വ്യക്തമാക്കി. പുതുക്കിയ മോട്ടോർ വാഹന നിയമം അനുസരിച്ച് ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ അടുത്തിടെയാണ് പ്രാബല്യത്തിൽ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP