Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഞ്ഞുവീഴ്‌ച്ചയെ തുടർന്ന് വ്യോമ ഗതാഗതം താറുമാറായി; ശ്രീനഗറിൽ കുടുങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് രാഷ്ട്രപതിയുടെ പ്രസംഗത്തിന് എത്താനായില്ല

മഞ്ഞുവീഴ്‌ച്ചയെ തുടർന്ന് വ്യോമ ഗതാഗതം താറുമാറായി; ശ്രീനഗറിൽ കുടുങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് രാഷ്ട്രപതിയുടെ പ്രസംഗത്തിന് എത്താനായില്ല

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ/ന്യൂഡൽഹി: കശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വിമാന ഗതാഗതം താറുമാറായതിനാൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കു രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് എത്താനായില്ല. ദ്രൗപദി മുർമു രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ അഭിസംബോധനയ്ക്ക് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി എത്തി.

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിനായി കശ്മീരിൽ എത്തിയന നേതാക്കൾ മോശം കാലാവസ്ഥയെത്തുടർന്നു കുടുങ്ങിപ്പോവുകയായിരുന്നു. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി സർക്കാർ വിളിച്ചു ചേർന്ന സർവകക്ഷി യോഗത്തിലും കോൺഗ്രസ് നേതാക്കൾക്കു പങ്കെടുക്കാനായിരുന്നില്ല. പാർട്ടി എംപി നസീർ ഹുസൈനാണ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ ശ്രീനഗറിൽനിന്നുള്ള വിമാനം റദ്ദാക്കിയതിനാൽ എത്താനായില്ല.

ഖാർഗെയെയും ഹുസൈനെയും കൂടാതെ ലോക്സഭയിലെ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയും കെസി വേണുഗോപാൽ ഉൾപ്പെടയുള്ളവരും ശ്രീനഗറിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP