Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അർണാബ് ഗോസ്വാമിയുടെ ചാനൽ ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്തു; ഹരിയാനയിലെ കസൻ സിങ്ങിനെതിരായ നടപടി ടൈംസ് നൗവുമായി സഹകരിക്കേണ്ടെന്ന തീരുമാനം ലംഘിച്ചതിന്

അർണാബ് ഗോസ്വാമിയുടെ ചാനൽ ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്തു; ഹരിയാനയിലെ കസൻ സിങ്ങിനെതിരായ നടപടി ടൈംസ് നൗവുമായി സഹകരിക്കേണ്ടെന്ന തീരുമാനം ലംഘിച്ചതിന്

ന്യുഡൽഹി: അർണാബ് ഗോസ്വാമിയുടെ ചാനൽ ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്തു. ഹരിയാനയിലെ കോൺഗ്രസ് നേതാവ് കസൻ സിങ്ങിനെയാണു സസ്‌പെൻഡു ചെയ്തത്.

കഴിഞ്ഞ ആറുമാസമായി അർണാബുമായോ ടൈംസ് നൗ ചാനലുമായോ സഹകരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് കോൺഗ്രസ്. ഏകപക്ഷീയമായും പക്ഷപാതിത്വപരമായും അർണാബും ചാനലും പെരുമാറുന്നു എന്നതായിരുന്നു കോൺഗ്രസിന്റെ പരാതി.

ഈ തിരുമാനത്തെ മറികടന്നാണ് കസൻ സിങ് അർണാബിന്റെ ചർച്ചയിൽ പങ്കെടുത്തത്. ആറു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്യുന്നതെന്ന് ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷൻ അശോക് തൻവർ പറഞ്ഞു. എന്നാൽ നടപടിയെക്കുറിച്ച് തനിക്കറിവില്ലെന്നും നടപടി നോട്ടിസ് കിട്ടിയാൽ മറുപടി നൽകാമെന്നും കസൻ സിങ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP