Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്; മാപ്പു പറയുന്നുവെന്നും പ്രസ്താവന പിൻവലിക്കുന്നുവെന്നും അറിയിച്ച് ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂർ; ബിജെപി സഹായത്തോടെ ഗോഡ്‌സേയുടെ പിൻഗാമികൾ ഇന്ത്യയുടെ ആത്മാവ് ആക്രമിക്കുന്നുവെന്നും കോൺഗ്രസ്

ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്; മാപ്പു പറയുന്നുവെന്നും പ്രസ്താവന പിൻവലിക്കുന്നുവെന്നും അറിയിച്ച് ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂർ; ബിജെപി സഹായത്തോടെ ഗോഡ്‌സേയുടെ പിൻഗാമികൾ ഇന്ത്യയുടെ ആത്മാവ് ആക്രമിക്കുന്നുവെന്നും കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: വിവാദപ്രസ്താവനകൾ നടത്തി ബിജെപി നേതാക്കൾ വെട്ടിലാകുന്നത് തുടർച്ചയാകുന്നതിന് പിന്നാലെയാണ് ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയായ പ്രജ്ഞാ സിങ് ഠാക്കൂർ പുത്തൻ വിവാദത്തിരി കൊളുത്തിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനെ രാജ്യ സ്‌നേഹിയെന്ന് വിളിച്ചതിന് പിന്നാലെ വിമർശനം കടുത്തതോടെ ഇപ്പോൾ മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിക്കുകയാണ് പ്രജ്ഞ. താൻ മാപ്പു പറയുന്നുവെന്നും പ്രസ്താവന പിൻവലിക്കുന്നുലെന്ന് പ്രജ്ഞ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നേതാവിനെതിരെ കോൺഗ്രസ് അതി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗോഡ്‌സെയുടെ പിൻഗാമികൾ ബിജെപി ഭരണകൂടത്തിന്റെ സഹായത്തോടെ ഇന്ത്യയുടെ ആത്മാവ് ആക്രമിക്കുന്നുവെന്ന് പറഞ്ഞാണ് കോൺഗ്രസ് രംഗത്തെത്തിയത്. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയവരെ യഥാർത്ഥ ദേശസ്‌നേഹിയായും രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച കർക്കറയെ പോലുള്ളവരെ ദേശവിരുദ്ധരായും ബിജെപി നേതാക്കൾ വിശേഷിപ്പിക്കുന്നുവെന്നും രൺദീപ് സിങ് സുർജേവാല ആരോപിച്ചു.

എന്നാൽ പ്രജ്ഞയ്‌ക്കെതിരെ വിവാദം കടുത്തതോടെ നേതാവിന്റെ പ്രസ്താവനയെ തള്ളി ബിജെപിയും രംഗത്തെത്തി. വിവാദ പരാമർശത്തോട് യോജിക്കുന്നില്ലെന്ന് ബിജെപി വാക്താവ് ജി.വി.എൽ നരസിംഹ റാവു പറഞ്ഞു. പ്രസ്താവനയെ അപലപിക്കുന്നു. അവരോട് പാർട്ടി വിശദീകരണം തേടും. പൊതുസമൂഹത്തോട് അവർ മാപ്പ് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോഡ്സെ കൊലയാളി കൊലയാളി തന്നെയാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. അയാൾ രാജ്യസ്നേഹിയല്ല രാജ്യദ്രോഹിയാണ്.

മോദിയും അമിത് ഷായും ബിജെപിയും രാജ്യത്തോട് മാപ്പ് പറയണമെന്നും ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയായ ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. നാഥുറാം ഗോഡ്സെ ഒരു ദേശസ്നേഹിയാണെന്ന പ്രജ്ഞ സിങ് ഠാക്കൂറിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 'ഒരു ദേശസ്നേഹി എപ്പോഴും ദേശസ്നേഹിയായി തന്നെ തുടരും. ചില ആളുകൾ അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നുണ്ട്. അത്തരം ആളുകൾക്ക് ഈ തിരഞ്ഞെടുപ്പിൽ തക്കതായ മറുപടി നൽകും' - ഇതായിരുന്നു പ്രജ്ഞയുടെ വിവാദ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP