Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തന്നെ കോൺഗ്രസിൽ നടപടി; ഹിമാചലിൽ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് പ്രവർത്തകരെ പുറത്താക്കി; ഷിംല മേഖലയിൽ നിന്നും ഒറ്റയടിക്ക് പുറത്താക്കിയത് 30 പേരെ

തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തന്നെ കോൺഗ്രസിൽ നടപടി; ഹിമാചലിൽ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് പ്രവർത്തകരെ പുറത്താക്കി; ഷിംല മേഖലയിൽ നിന്നും ഒറ്റയടിക്ക് പുറത്താക്കിയത് 30 പേരെ

മറുനാടൻ മലയാളി ബ്യൂറോ

ഷിംല:ഹിമാചലിലും ഗുജറാത്തിലും നടന്ന തിരഞ്ഞെടുപ്പുകളിലെ ജനവിധി പുറത്തുവരാനിരിക്കെ ഷിംലയിൽ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുമായി കോൺഗ്രസ്.പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ കൂട്ട നടപടിയാണ് ഹിമാചലിലെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഷിം മേഖലയിൽ നിന്നും ഒറ്റയടിക്ക് 30 പേരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നേതൃത്വം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് ഇവരുടെ പേര് വിവരങ്ങൾ പങ്കുവച്ച് പുറത്തിറക്കിയ അറിയിപ്പിൽ കോൺഗ്രസ് സംസ്ഥാന ഘടകം വ്യക്തമാക്കന്നു.ഷിംല മേഖലയിലെ പ്രവർത്തകരെയാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. അതേസമയം നാളെ ഫലം വരാനിരിക്കേയുള്ള കടുത്ത നടപടി രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്.

ഇന്ന് പുറത്തുവന്ന ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ ഫലത്തിലും കോൺഗ്രസ് മൂന്നാമതായാണ് എത്തിയത്.ഈ സാഹചര്യത്തിൽ ഹിമാചലിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പ് ഫലത്തിലെ വിജയം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമായി തന്നെ മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP