Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധികാരത്തിൽ എത്തിയാൽ ബീഹാറിൽ 10 ലക്ഷം പേർക്ക് സർക്കാർ ജോലി; തൊഴിലില്ലാത്തവർക്ക് മാസം 1500 രൂപ തൊഴിലില്ലായ്മ വേതനവും; തകർപ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസിന്റെ പ്രകടന പത്രിക

മറുനാടൻ ഡെസ്‌ക്‌

പാറ്റ്ന: അധികാരത്തിൽ എത്തിയാൽ ബീഹാറിൽ 10 ലക്ഷം പേർക്ക് സർക്കാർ ജോലിയും തൊഴിലില്ലാത്തവർക്ക് മാസം 1500 രൂപ തൊഴിലില്ലായ്മ വേതനവും ഉറപ്പാക്കുമെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് കോൺഗ്രസിന്റെ വാഗ്ദാനം. കാർഷിക കടം എഴുതിത്ത്ത്തള്ളുമെന്നും കർഷകരുടെ വൈദ്യുതബില്ലിൽ 50 ശതമാനം ഇളവ് നൽകുമെന്നും കേന്ദ്രം കൊണ്ടു വന്ന മൂന്ന് പുതിയ കർഷക ബില്ലിനെ എതിർക്കുമെന്നുമാണ് പ്രകടന പത്രികയിൽ പറയുന്നത്.

ദേശീയ ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുടേയും തരീഖ് അൻവറിന്റെയും ബിഹാർ ചുമതലയുള്ള ശക്തി സിങ് ഗോഹിലിന്റെയും സാന്നിദ്ധ്യത്തിൽ പാർട്ടിയുടെ ഹെഡ് ക്വാർട്ടേഴ്സ് ആയ സദാഖത്ത് ആശ്രമത്തിൽ 'ബാദ്ലാവ് പത്ര 2020' എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത് മുൻ ബോളിവുഡ് താരവും രാഷ്ട്രീയക്കാരനുമായ രാജ് ബാബ്ബറാണ്. ആർജെഡിയും ഇടതുപാർട്ടികളുമായി ചേർന്ന് മത്സരിക്കുന്ന കോൺഗ്രസിന്റെ 70 സ്ഥാനാർത്ഥികളാണ് 243 സീറ്റുകളിലായി മത്സരിക്കുന്നത്. 144 സീറ്റുകളിൽ ആർജെഡിയും 19 സീറ്റുകളിൽ സിപിഎംഎല്ലും ആറ് സീറ്റുകളിൽ വീതം സിപിഎമ്മും സിപിഐയും മത്സരിക്കും.

10 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്ന് പറയുന്ന മഹാഗദ് ബന്ധൻ ആദ്യം മുന്നണി ക്യാബിനറ്റിന്റെ ആദ്യ യോഗത്തിൽ തന്നെ ആളെ യിരുത്താൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് നിതീഷ്‌കുമാർ പറഞ്ഞു. നിതീഷ്‌കുമാർ മുഖ്യമന്ത്രിയായ കാലത്ത് ബീഹാർ സർക്കാർ യുവാക്കളെ കബളിപ്പിക്കുകയായിരുന്നു എന്നും യുവാക്കൾക്ക് 4.5 ലക്ഷം സർക്കാർ ജോലിയെങ്കിലും ഉറപ്പാക്കാൻ അനായാസം കഴിയുമായിരുന്നെന്നും ബാബർ മറുപടി നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP