Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗുജറാത്ത് കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നു; പാർട്ടി വിട്ട അഞ്ച് മുൻ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഗുജറാത്ത് കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നു; പാർട്ടി വിട്ട അഞ്ച് മുൻ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. അഞ്ച് മുൻ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് എംഎൽഎ സ്ഥാനം രാജിവെച്ച എട്ട് പേരിൽ അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്.

മുൻ കോൺഗ്രസ് എംഎ‍ൽഎമാരായ ജിത്തു ചൗധരി, പ്രദ്യുമ്ന സിങ് ജഡേജ, ജെ.വി കക്കാദിയ, അക്ഷയ് പട്ടേൽ, ബ്രിജേഷ് മെർജ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജിത്തു വഗാനി, മറ്റ് സംസ്ഥാന നേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു

ഇവർ രാജിവെച്ചതിനാൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ. ബിജെപിയാണ് മറ്റൊരു സീറ്റിൽ വിജയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP