Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷാരൂഖിനെതിരായ നടപടി കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയെന്നു കോൺഗ്രസും; സർക്കാർ ഏജൻസികളെ പകപോക്കലിനുള്ള ആയുധങ്ങളാക്കി മാറ്റുന്നുവെന്നു രൺദീപ് സുർജെവാലെ

ഷാരൂഖിനെതിരായ നടപടി കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയെന്നു കോൺഗ്രസും; സർക്കാർ ഏജൻസികളെ പകപോക്കലിനുള്ള ആയുധങ്ങളാക്കി മാറ്റുന്നുവെന്നു രൺദീപ് സുർജെവാലെ

ന്യൂഡൽഹി: അസഹിഷ്ണുതയ്‌ക്കെതിരായ പ്രസ്താവനയ്ക്കു ഷാരൂഖ് ഖാനോടു പകപോക്കുകയാണ് കേന്ദ്ര സർക്കാരെന്നു കോൺഗ്രസും. സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ സർക്കാർ ഏജൻസികളെയെല്ലാം എതിർപ്പുകളെ അടിച്ചമർത്താനുള്ള ആയുധങ്ങളാക്കി മാറ്റുകയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു.

ഐപിഎല്ലിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ ലംഘനം നടത്തിയെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂറോളും ഷാരൂഖിനെ ചോദ്യം ചെയ്‌തെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു രൺദീപ്. കേസുമായി ബന്ധപ്പെട്ടു ഷാരൂഖിനോടു വിശദീകരണം ചോദിച്ചിരുന്നുവെന്നും അതിനു മറുപടി നൽകാത്തതിനാലാണു ചോദ്യം ചെയ്തതെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.

എന്നാൽ, 2008-09 കാലഘട്ടത്തിലുള്ള കേസാണിരെന്നും 2011ൽ ഷാരൂഖിനെ ഇക്കാര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതാണെന്നും രൺദീപ് വ്യക്തമാക്കി. ദവീണ്ടും ഒരു ചോദ്യം ചെയ്യലിനു മുതിർന്നത് രാജ്യത്ത് പടരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ സംസാരിച്ചതിനാണെന്നും കോൺഗ്രസ് ആരോപിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ ടീമിന്റെ ഷെയർ വില കുറച്ച് മൗറീഷ്യസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഷാരൂഖ് വിറ്റുവെന്ന കേസിൽ ഇന്നലെയാണ് ഷാരൂഖിനെ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തത്. എന്നാൽ, ഇതിനുശേഷം ഷാരൂഖിന്റെ ഭാഗത്തുനിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. ഷാരൂഖ് ഇപ്പോൾ നേരിടേണ്ടി വരുന്ന നിയമ നടപടികൾ അസഹിഷ്ണുതയ്‌ക്കെതിരെ സംസാരിച്ചതിനുള്ള സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതേ ആരോപണമാണ് ഔദ്യോഗികമായി കോൺഗ്രസും ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP