Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഹാരാഷ്ട്രയിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത് 51 പേർ; പിസിസി അധ്യക്ഷൻ വിജയ് ബാലാസാഹേബും മുൻ മുഖ്യമന്ത്രി അശോക് ചവാനും പട്ടികയിൽ

മഹാരാഷ്ട്രയിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത് 51 പേർ; പിസിസി അധ്യക്ഷൻ വിജയ് ബാലാസാഹേബും മുൻ മുഖ്യമന്ത്രി അശോക് ചവാനും പട്ടികയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത് 51 സ്ഥാനാർത്ഥികൾ. കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് ഇന്ന് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.

പി.സി.സി. അധ്യക്ഷൻ വിജയ് ബാലാസാഹേബ്, മുൻ മുഖ്യമന്ത്രി അശോക് ചവാൻ, മുതിർന്ന നേതാവ് നിതിൻ റാവത്ത്, മുൻ ആഭ്യന്തരമന്ത്രി സുശീൽകുമാർ ഷിൻഡെയുടെ മകൾ പരിണിതി തുടങ്ങിയവർ ആദ്യപട്ടികയിൽ ഇടംനേടി. ബോക്കാർ നിയമസഭാ മണ്ഡലത്തിലാണ് അശോക് ചവാൻ മത്സരിക്കുക. നിതിൻ റാവത്ത്, പരിണിതി എന്നിവർ യഥാക്രമം നാഗ്പൂർ നോർത്ത്, സോളാപൂർ സെൻട്രൽ എന്നിവിടങ്ങളിൽനിന്ന് ജനവിധി തേടും. സംസ്ഥാന പി.സി.സി. അധ്യക്ഷൻ വിജയ് ബാലാസാഹേബ് സംഗ്മനേരിലും മുൻ മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖിന്റെ മകൻ അമിത് ലത്തൂർ സിറ്റിയിലും മത്സരിക്കും.

ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം നൽകിയത്. ഒക്ടോബർ 21-നാണ് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബർ 24-ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP