Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'മോദിജിക്ക് ശരിക്കും പബ്ജി നിരോധിക്കണമെന്നുണ്ട്; ഫാന്റസിയുടേതായ ലോകം നഷ്ടപ്പെട്ടാൽ യുവാക്കൾ യഥാർഥ ലോകത്തിലെത്തും; തൊഴിലെവിടെയെന്ന് ചോദിക്കും; ആപ്പുകൾ നിരോധിക്കുന്ന നടപടിയിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഓൺലൈൻ ഗെയിമായ പബ്ജി നിരോധനം സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതിനിടെ കേന്ദ്രസർക്കാരിനെതിരെ പരിഹാസവുമായി കോൺഗ്രസ്. പബ്ജി നിരോധിച്ചാൽ യുവാക്കൾ തൊഴിലില്ലായ്മ തിരിച്ചറിയുമെന്ന ഭയം കൊണ്ടാണ് മോദി സർക്കാർ ഈ ഓൺലൈൻ ഗെയിം നിരോധിക്കാത്തതെന്നാണ് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വിയുടെ ട്വീറ്റ്. ടിക്ടോക്ക് അടക്കമുള്ള 47 ചൈനീസ് ആപ്പുകളുടെ ക്ലോൺ പതിപ്പ് തിങ്കളാഴ്ച സർക്കാർ നിരോധിച്ചിരുന്നു.

'മോദിജിക്ക് ശരിക്കും പബ്ജി നിരോധിക്കണമെന്നുണ്ട്. പക്ഷേ ആ ഫാന്റസിയുടേതായ ലോകം നഷ്ടപ്പെട്ടാൽ യുവാക്കൾ യഥാർഥ ലോകത്തിലെത്തും. തൊഴിൽ എവിടെ എന്ന് ചോദിക്കും. അത് പ്രശ്‌നമാണ്- എന്നാണ് അഭിഷേക് മനു സിങ്‌വിയുടെ ട്വീറ്റ്.
പബ്ജി വികസിപ്പിച്ചത് ദക്ഷിണ കൊറിയൻ കമ്ബനിയാണെങ്കിലും ചൈനീസ് കമ്ബനിയായ ടെൻസെന്റാണ് കൂടുതൽ നിക്ഷേപമുള്ളത്. അതുകൊണ്ടാണ് പബ്ജിയും നിരോധിക്കാനുള്ള ആപ്പുകളുടെ പട്ടികയിൽ ഇടം പിടിച്ചത്.

ഇന്ത്യ - ചൈന സംഘർഷത്തിനിടെയാണ് ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്. നിരോധിത ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകളും കഴിഞ്ഞ ദിവസം നിരോധിച്ചു. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വീഡിയോ ഗെയിമായ പബ്ജിയും ലുഡോ വേൾഡും ഉൾപ്പെടെ 275ൽ അധികം ചൈനീസ് ആപ്പുകൾ സർക്കാരിന്റെ നിരീക്ഷണത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP