Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് നിർമല സീതാരാമന് യാതൊരു ധാരണയുമില്ല; ഇപ്പോൾ നടത്തിയത് ചില മുഖംമിനുക്കലുകൾ മാത്രം: ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെ കടന്നാക്രമിച്ച് കോൺഗ്രസ്

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് നിർമല സീതാരാമന് യാതൊരു ധാരണയുമില്ല; ഇപ്പോൾ നടത്തിയത് ചില മുഖംമിനുക്കലുകൾ മാത്രം: ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെ കടന്നാക്രമിച്ച് കോൺഗ്രസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരുന്നതിനായി പുതിയ പ്രഖ്യാപനങ്ങൾ നടത്തിയതിനു പിന്നാലെയാണ് കോൺഗ്രസിന്റെ കടന്നാക്രമണം. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് ധനമന്ത്രി നിർമല സീതാരാമന് യാതൊരു ധാരണയുമില്ലെന്നും ചില മുഖംമിനുക്കലുകൾ മാത്രമാണ് ഇപ്പോൾ നടത്തിയതെന്നും കോൺഗ്രസ് ആരോപിച്ചു.

സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ തീവ്രത എത്രത്തോളമെന്ന കാര്യത്തിലും അതിനെ എങ്ങനെ മറികടക്കുമെന്ന കാര്യത്തിലും മന്ത്രിക്ക് യാതൊരു ധാരണയുമില്ലെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞു. മുൻപ് സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചതിനു ശേഷവും സാമ്പത്തിക രംഗം മോശമാകുകയാണ് ചെയ്തത്. ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന ചുവടുവെപ്പുകളും ഗുണംചെയ്യില്ല- അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക രംഗത്തെക്കുറിച്ച് സൂക്ഷ്മമായ ധാരണകൾ ധനമന്ത്രിക്കില്ല. സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രമായ പാക്കേജ് ആണ് വേണ്ടിയിരുന്നത്. എന്നാൽ ഇന്നത്തെ പ്രഖ്യാപനങ്ങൾ വെറും മുഖംമിനുക്കൽ മാത്രമാണ്. സർക്കാരിന്റെ ധാർഷ്ട്യവും സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതിലുള്ള അലസതയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കയറ്റുമതി മേഖലയുടെയും പാർപ്പിട മേഖലയുടെയും ഉണർവിനായി കേന്ദ്രധനമന്ത്രി എഴുപതിനായിരം കോടിയുടെ പുതിയ പദ്ധതികൾ ഇന്ന് പ്രഖ്യാപിച്ചിരുന്നു. നികുതി പരിഷ്‌കരണം ആലോചനയിലുണ്ടെന്നും സെപ്റ്റംബർ 19-ന് പൊതുമേഖല ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP