Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ വൈറസ് വ്യാപനത്തിന്റെ വ്യാപ്തി മുൻകൂട്ടിക്കാണാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞില്ല;അതിനാൽ തിടുക്കപ്പെട്ട് പല നടപടികളും സ്വീകരിക്കേണ്ടിവന്നു. ഇനിയുള്ള കാര്യങ്ങളെ സംബന്ധിച്ചെങ്കിലും കേന്ദ്ര സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടാവണം; ലോക്ക്ഡൗണിന് ശേഷമുള്ള നടപടകൾ എന്തൊക്കെ? പ്രധാനമന്ത്രിയോട് വിശദീകരണം ചോദിച്ച് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്ക്ഡൗൺ പിൻവലിച്ചശേഷം സ്വീകരിക്കാൻ പോകുന്ന നടപടികൾ എന്തൊക്കെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. ഒരു മാസത്തിലേറെയായി ലോക്ക് ഡൗൺ തുടരുമ്പോഴും നിരവധി വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന് ഇപ്പോഴും വ്യക്തതയില്ലെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

അടച്ചിടൽ ദീർഘകാലം തുടർന്നു കൊണ്ടുപോകാനാവില്ല. ലോക്ക്ഡൗണിന് ശേഷമുള്ള നടപടികൾ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ കർമപദ്ധതി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ പദ്ധതിക്ക് അന്തിമ രൂപമാകാതെ സംസ്ഥാനങ്ങൾക്ക് പദ്ധതി തയ്യാറാക്കാനാവില്ലെന്ന് ദുരന്ത നിവാരണ നിയമത്തിലെ 23-ാം വകുപ്പ് വ്യക്തമാക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് 16 ന് ശേഷം രാജ്യത്തുകൊറോണ വൈറസ് ബാധിതർ ഉണ്ടാവില്ലെന്ന കോവിഡ് ടാസ്‌ക് ഫോഴ്സ് ചെയർമാന്റെ പ്രസ്താവന എന്തടിസ്ഥാനത്തിൽ ഉള്ളതാണെന്ന് മനീഷ് തിവാരി ചോദിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ വ്യാപ്തി മുൻകൂട്ടിക്കാണാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞില്ല. അതിനാൽ തിടുക്കപ്പെട്ട് പല നടപടികളും സ്വീകരിക്കേണ്ടിവന്നു. ഇനിയുള്ള കാര്യങ്ങളെ സംബന്ധിച്ചെങ്കിലും കേന്ദ്ര സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടാവണം.

രാജ്യത്ത് ഏറ്റവും കടുത്ത ദുരിതം അനുഭവിക്കുന്നത് കുടിയേറ്റ തൊഴിലാളികളാണ്. 41 ലക്ഷം തൊഴിലാളികളാണ് ഷെൽറ്റർ ഹോമുകളിൽ കഴിയുന്നത്. 99 ലക്ഷം പേർക്ക് സർക്കാരിതര സംഘടനകൾ ഭക്ഷണം നൽകുന്നു. അവർക്കുവേണ്ടി ഇതുവരെ സ്വീകരിച്ച നടപടികൾ കേന്ദ്ര സർക്കാർ വിശദദീകരിക്കണം. അവർക്ക് സുരക്ഷിതമായി വീടുകളിലെത്താൻ കേന്ദ്ര പദ്ധതിയുണ്ടാവണം. അടുത്ത സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ ഇനിയും വൈകുന്നത് എന്തുകൊണ്ടാണ് ? പ്രഖ്യാപനം ഉടൻ വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP