Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കശ്മീരിൽ സിആർപിഎഫ് വാഹനം ഇടിച്ച് ഒരാൾ മരിച്ച സംഭവം; ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം അക്രമാസക്തരായി: കണ്ണീർ പെല്ലറ്റ് ഗണ്ണും പ്രയോഗിച്ച പട്ടാളം മൃതദേഹം കസ്റ്റഡയിൽ എടുത്തു: സംസ്‌ക്കാര ചടങ്ങിന് പങ്കെടുക്കാൻ അനുവദിച്ചതുകൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളെ മാത്രം

കശ്മീരിൽ സിആർപിഎഫ് വാഹനം ഇടിച്ച് ഒരാൾ മരിച്ച സംഭവം; ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം അക്രമാസക്തരായി: കണ്ണീർ പെല്ലറ്റ് ഗണ്ണും പ്രയോഗിച്ച പട്ടാളം മൃതദേഹം കസ്റ്റഡയിൽ എടുത്തു: സംസ്‌ക്കാര ചടങ്ങിന് പങ്കെടുക്കാൻ അനുവദിച്ചതുകൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളെ മാത്രം

ശ്രീനഗർ: കശ്മീരിൽ സിആർപിഎഫ് വാഹനം തട്ടി ഒരാൾ മരിച്ചതിന് പിന്നാലെ സംഘർശം ശക്തമായി. കൊല്ലപ്പെട്ട കൈസർ അഹമ്മദിന്റ ശവസംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജനം അക്രമാസക്തരായി. തെരുവിലിറങ്ങിയ ജനം സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ സൈന്യം കണ്ണീർ വാതകവും പെല്ലറ്റ് ഗണ്ണും പ്രയോഗിച്ചു.

കൈസർ അഹമ്മദിന്റെ മരണത്തിന് പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചും ആയിരക്കണക്കിനാളുകൾ അഹമ്മദിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തി. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ജമ്മുകശ്മീർ പൊലീസ് മൃതദേഹം കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളെ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചത്.

വെള്ളിയാഴ്ചയാണ് കശ്മീരിൽ യുവാവ് സിആർപിഎഫ് വാഹനം ഇടിച്ച് മരിച്ചത്. നവ്ഹാട്ടയിലെ ജാമിയ മസ്ജിദ് പള്ളിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു എന്നാണ് സി.ആർ.പി.എഫിന്റെ വിശദീകരണം. യൂനിസ് അഹമ്മദ്, കൈസർ അഹമ്മദ് എന്നീ യുവാക്കളെയാണ് സിആർപിഎഫ് വാഹനം ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെ അഹമ്മദ് കൈസർ അഹമ്മദ് മരിച്ചു.

സംഭവത്തിൽ സിആർപിഎഫ് ഡ്രൈവർക്കെതിരെ ഐ.പി.സി 279, ആർ.പി.സി 337 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കല്ലേറുകാർക്കെതിരെ ഐ.പി.സി 307, 148, 149, 152, 336, 427 തുടങ്ങിയ വകുപ്പുകൾ പ്രകാരവും കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP