Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എയിഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ ഗർഭനിരോധന ഉറകളുടെ വിതരണം നിർത്തിവച്ചത് തിരിച്ചടിയായി; കുംഭമേളയുടെ സമയത്ത് ആവശ്യത്തിന് കോണ്ടം സ്‌റ്റോക്കില്ലാത്തതിൽ മഹാരാഷ്ട്ര എയിഡ്‌സ് കൺട്രോൾ സൊസൈറ്റിക്ക് കടുത്ത ആശങ്ക

എയിഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ ഗർഭനിരോധന ഉറകളുടെ വിതരണം നിർത്തിവച്ചത് തിരിച്ചടിയായി; കുംഭമേളയുടെ സമയത്ത് ആവശ്യത്തിന് കോണ്ടം സ്‌റ്റോക്കില്ലാത്തതിൽ മഹാരാഷ്ട്ര എയിഡ്‌സ് കൺട്രോൾ സൊസൈറ്റിക്ക് കടുത്ത ആശങ്ക

നാസിക്: ഭക്തരുടെ മഹാമേളയാണ് കുംഭമേള. ഈമാസം 14ന് നടക്കുന്ന കുംഭമേളയെ എതിരേൽക്കാൻ നാസിക് ഒരുങ്ങിക്കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന മേളയിൽ സുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതിനിടെ മഹാരാഷ്ട്ര സ്‌റ്റേറ്റ് എയിഡ്‌സ് കൺട്രോൾ സൊസൈറ്റി (എംസാക്)യും കടുത്ത ആശങ്കയിലാണ്. ആവശ്യത്തിന് ഗർഭനിരോധന ഉറകൾ സ്‌റ്റോക്കില്ലാത്തതാണ് മഹാരാഷ്ട്ര സ്‌റ്റേറ്റ് എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയെ ആശങ്കപ്പെടുത്തുന്നുവെന്ന് എംസാക് അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന കുംഭമേളയുടെ സമയത്ത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എയിഡ്‌സ് പടർന്നു പിടിക്കാനുള്ള സാധ്യതയാണ് സൊസൈറ്റിയുടെ ആശങ്കയ്ക്ക് കാരണ. ഒരു കോടിയോളം ആളുകൾ പങ്കെടുക്കുന്ന മഹാസമ്മേളനമാണിത്. ഈ സമയത്ത് ഒരു മാസം രണ്ട് ലക്ഷത്തോളം ഗർഭനിരരോധന ഉറകൾ വേണ്ടിവരുമെന്നാണ് എംസാകിന്റെ കണക്ക്. എന്നാൽ, നിലവിൽ ജില്ലയിൽ 50,000 ഗർഭനിരോധന ഉറകൾ മാത്രമാണുള്ളത്. ഇത് കുംഭമേളക്ക് മുമ്പ് തീരും. നാഷണൽ എയിഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ ഗർഭനിരോധന ഉറകളുടെ വിതരണം നിർത്തിവച്ചതാണ് പ്രശ്‌നമായതെന്ന് എംസാക് അധികൃതർ പറയുന്നു.

നഗരത്തിൽ 2000 വനിതാ ലൈംഗിക തൊഴിലാളികളും 560 പുരുഷ സ്വവർഗാനുരാഗികളും 70 ഭിന്നലിംഗക്കാരുമാണുള്ളത്. മേളയുടെ സമയത്ത് വെളിയിൽ നിന്നുള്ള ഒരു ലക്ഷം പേരെങ്കിലും ഇവിടെയെത്തും. മേളയുടെ സമയത്ത് ലൈംഗികത്തൊഴിലാളികളുടെ പക്കൽ ഗർഭനിരോധന ഉറകൾ എത്തിക്കാനായില്ലെങ്കിൽ കഴിഞ്ഞ 10 വർഷമായി നടത്തിവരുന്ന എയിഡ്‌സ് നിർമ്മാർജനപ്രവർത്തനങ്ങൾ വൃഥാവിലാവുമെന്ന ആശങ്കയിലാണ് എംസാക്.

15 ലക്ഷം ജനവാസമുള്ള നാസിക് നഗരത്തിൽ ഒരു കോടി ഭക്തരാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നു മാസം നടക്കുന്ന ഭക്തമേളയിൽ പങ്കെടുക്കാനെത്തുന്നത്. 12 വർഷം കൂടുമ്പോഴുള്ള കുംഭമേള ഇന്ത്യയിൽ നാസിക്കിലടക്കം നാലിടത്താണ് ആഘോഷിക്കുന്നത്. ഹരിദ്വാർ, അലഹാബാദ്, ഉജ്ജൈൻ എന്നീ പുണ്യ സ്ഥലങ്ങളാണ് മറ്റിടങ്ങൾ.

അപൂർവ മുഹൂർത്തമായ കുംഭമേളയിൽ പങ്കെടുക്കാനെത്തുന്ന മൂന്നു ലക്ഷത്തോളം സന്യാസിമാർ മേള സ്ഥലത്ത് മൂന്നു മാസക്കാലം തമ്പടിക്കും. സന്യാസികളെ പാർപ്പിക്കാൻ മാത്രം 322 ഏക്കർ സ്ഥലത്ത് സന്യാസി ഗൃഹങ്ങളുടെ നിർമ്മാണം നടന്നു വരുന്നു. സന്യാസിമാർക്കായി 10,784 ശുചിമുറികളും തീർത്ഥാടകർക്കായി 22,000 ശുചിമുറികളുമാണ് നിർമ്മിക്കുന്നത്. സ്വകാര്യവാഹനങ്ങളിൽ മാത്രമായി46 ലക്ഷം തീർത്ഥാടകർ എത്തും. 80,000 വാഹനങ്ങൾക്കാണ് പാർക്കിങ് സൗകര്യമൊരുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായി2378 കോടി രൂപയാണ് സംസ്ഥാന സർക്കാർ മാറ്റിവച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP