Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാരോപണം: പരാതിയിൽ ആശങ്കയറിയിച്ച് യുവതി; 'തന്നെ കേൾക്കാതെയാണ് കോടതിയുടെ പരാമർശങ്ങൾ..അവ അപകീർത്തിപ്പെടുത്തുന്നതാണ്'; ആശങ്കകൾ വ്യക്തമാക്കി ആഭ്യന്തര അന്വേഷണ സമിതിക്ക് കത്തയച്ച് സുപ്രീം കോടതി മുൻ ജീവനക്കാരി; പരാതി പരിഗണിക്കപ്പെടാതെ പോകരുതെന്ന് മുതിർന്ന അഭിഭാഷക

സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാരോപണം: പരാതിയിൽ ആശങ്കയറിയിച്ച് യുവതി; 'തന്നെ കേൾക്കാതെയാണ് കോടതിയുടെ പരാമർശങ്ങൾ..അവ അപകീർത്തിപ്പെടുത്തുന്നതാണ്'; ആശങ്കകൾ വ്യക്തമാക്കി ആഭ്യന്തര അന്വേഷണ സമിതിക്ക് കത്തയച്ച് സുപ്രീം കോടതി മുൻ ജീവനക്കാരി; പരാതി പരിഗണിക്കപ്പെടാതെ പോകരുതെന്ന് മുതിർന്ന അഭിഭാഷക

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്‌ക്കെതിരായ പരാതിയിൽ ആശങ്കയുണ്ടെന്നറിയിച്ച് പരാതിക്കാരിയുടെ കത്ത്. 'തന്നെ കേൾക്കാതെയാണ് കോടതിയുടെ പരാമർശങ്ങളെന്നും ഇവ തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും' സുപ്രീം കോടതി മുൻ ജീവനക്കാരി കൂടിയായ പരാതിക്കാരി വ്യക്തമാക്കി. ആഭ്യന്തര അന്വേഷണ സമിതിക്കാണ് ഇവർ കത്തയച്ചത്. എന്നാൽ തനിക്കെതിരായ ആരോപണത്തിന് പിന്നിൽ വൻ സംഘമുണ്ടെന്ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല പരാതി ഉയർന്നതിന്റെ വേര് അന്വേഷിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു.

ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതെന്നും കോടതിക്ക് കണ്ണുംപൂട്ടി ഇരിക്കാനാവില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. അതേസമയം, മുൻ ജീവനക്കാരിയുടെ പീഡന പരാതി പരിഗണിക്കപ്പെടാതെ പോകരുതെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. ലൈംഗിക ആരോപണം ഉന്നയിച്ച മുൻ ജീവനക്കാരിക്ക് സുപ്രീംകോടതി ആഭ്യന്തര അന്വേഷണസമിതി നോട്ടിസ് അയച്ചു.

രഞ്ജൻ ഗോഗോയ്‌ക്കെതിരെ വ്യാജ ലൈംഗിക ആരോപണമുന്നയിക്കാൻ ഒന്നര കോടി രൂപയുടെ ഓഫർ ലഭിച്ചെന്ന വെളിപ്പെടുത്തലുമായി സുപ്രീം കോടതി അഭിഭാഷകനായ ഉത്സവ് ബെയിൻസ് ഇതിനിടെ രംഗത്തെത്തിയിരുന്നു. ഇത് വിശദീകരിച്ച് ഉത്സവ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇന്ന് നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കാൻ കോടതി ഇയാൾക്ക് നോട്ടീസ് അയച്ചു.ചീഫ് ജസ്റ്റിസിനെതിരെ മുൻ സുപ്രീംകോടതി ജീവനക്കാരിയുടെ ലൈംഗിക ആരോപണം വിവാദമായതിനിടെയാണ് അഭിഭാഷകൻ ഫേസ്‌ബുക്കിൽ വെളിപ്പെടുത്തൽ നടത്തിയത്.

മുൻ ഹൈക്കോടതി ജഡ്ജിയുടെ ചെറുമകനും പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ മകനുമാണ് ഇയാൾ. ചീഫ് ജസ്റ്റിസിൽ നിന്ന് ലൈംഗിക പീഡനത്തിന് വിധേയയായ ജൂനിയർ കോർട്ട് അസിസ്റ്റന്റിന്റെ ബന്ധുവാണെന്ന് പരിചയപ്പെടുത്തിയ അജയ് എന്നയാളാണ് തന്നെ സമീപിച്ചതെന്ന് ഉത്സവ് പറയുന്നു. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ട് അവഗണിച്ചപ്പോൾ പത്രസമ്മേളനം നടത്തി കാര്യങ്ങൾ വെളിപ്പെടുത്താൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ തുക ഒന്നര കോടി രൂപയായി ഉയർത്തി. പണം വാങ്ങി സുപ്രീംകോടതിയിലെ കേസുകളെ സ്വാധീനിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നും ഉത്സവ് പറയുന്നു.

കോടതിയിൽ നിന്ന് അനുകൂല ഉത്തരവുകൾ ലഭിക്കാൻ ചില കോർപറേറ്റുകൾ റൊമേഷ് ശർമ്മ എന്ന ഇടനിലക്കാരൻ വഴി ശ്രമം നടത്തിയെന്നും ചീഫ് ജസ്റ്റിസ് വഴങ്ങാതെ വന്നപ്പോൾ ലൈംഗിക ആരോപണം ഉന്നയിച്ച് രാജിവയ്പിക്കാൻ ശ്രമം നടത്തിയെന്നും സത്യവാങ്മൂലത്തിൽ വിവരിക്കുന്നു. കടത്തിൽ മുങ്ങി പ്രവർത്തനം നിലച്ച ജെറ്റ് എയർവേയ്‌സ് ഉടമ നരേഷ് ഗോയൽ ഇടനിലക്കാരൻ വഴി ചീഫ് ജസ്റ്റിസിന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമുണ്ട്. നരേഷ് ഗോയൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വഴിയാണ് റൊമേഷിനെ ബന്ധപ്പെട്ടതെന്നും വിവരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP