Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവിനെ പൊലീസ് മർദിച്ചതായി പരാതി; നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിയെന്നും ലാത്തികൊണ്ട് പുറത്തടിച്ചെന്നും ആക്ഷേപം

ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവിനെ പൊലീസ് മർദിച്ചതായി പരാതി; നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിയെന്നും  ലാത്തികൊണ്ട് പുറത്തടിച്ചെന്നും ആക്ഷേപം

സ്വന്തം ലേഖകൻ

കേളകം: പാൽചുരത്തെ കടയുടെ ജനൽചില്ല് അടിച്ചുതകർത്ത സംഭവവുമായി ബന്ധപ്പെട്ട് പാൽചുരം സ്വദേശിയായ യുവാവിനെ കേളകം പൊലീസ് ചോദ്യം ചെയ്യലിന്റെ ഭാഗമായി വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചതായി പരാതി. പാൽചുരം സ്വദേശി കുരുവംപ്ലാക്കൽ ആൽബിനാണ് (26) മർദനമേറ്റത്.

പരിക്കേറ്റ യുവാവ് മാനന്തവാടി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു. നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടുകയും ലാത്തികൊണ്ട് പുറത്തടിക്കുകയും ശരീരമാസകലം മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.

കൂടാതെ, ഇതുസംബന്ധിച്ച് പരാതിപ്പെട്ടാൽ കഞ്ചാവ് കേസിൽ പ്രതിയാക്കി അകത്തിടുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകുമെന്ന് പിതാവ് റെജി പനച്ചിയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP