Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കുന്നു; ജോലി തടസ്സപ്പെടുത്തുന്നു; ബോളിവുഡ് നൃത്ത സംവിധായകൻ ഗണേശ് ആചാര്യയ്ക്കെതിരെ പരാതിയുമായി 33കാരി

അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കുന്നു; ജോലി തടസ്സപ്പെടുത്തുന്നു; ബോളിവുഡ് നൃത്ത സംവിധായകൻ ഗണേശ് ആചാര്യയ്ക്കെതിരെ പരാതിയുമായി 33കാരി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പ്രമുഖ ബോളിവുഡ് നൃത്ത സംവിധായകൻ ഗണേശ് ആചാര്യയ്ക്കെതിരെ പരാതിയുമായി യുവതി. അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കുന്നുവെന്നും ജോലി തടസ്സപ്പെടുത്തുന്നുവെന്നും കാണിച്ച് 33 കാരിയാണ് ഗണേശ് ആചാര്യയ്ക്കെതിരെ രംഗത്തുവന്നത്. ഇതുസംബന്ധിച്ച് വനിതാ കമ്മീഷനിലും പൊലീസ് സ്റ്റേഷനിലും യുവതി പരാതി നൽകി.

2018ൽ ബോളിവുഡിനെ പിടിച്ചുകുലുക്കിയ മീടു ആരോപണത്തിൽ ഇന്ത്യൻ സിനിമ, ടെലിവിഷൻ നൃത്തസംവിധായകരുടെ അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ ഗണേശ് ആചാര്യയും പ്രതിസ്ഥാനത്താണ്. പ്രമുഖ ബോളിവുഡ് നടൻ നാനാ പടേക്കർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച് നടി തനുശ്രീ ദത്തയാണ് രംഗത്തുവന്നത്. ഷൂട്ടിങ്ങിനിടെ നടന്ന സംഭവത്തിൽ, ചിത്രത്തിന്റെ നൃത്തസംവിധായകനായിരുന്ന ഗണേശ് ആചാര്യയ്ക്കെതിരെയും തനുശ്രീ ദത്ത പരാതി നൽകിയിരുന്നു. എന്നാൽ തനുശ്രീ ദത്തയുടെ ആരോപണങ്ങൾ ആചാര്യ നിഷേധിച്ചതും വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ നൃത്തസംവിധായകനെതിരെ മറ്റൊരു പരാതി ഉയർന്നിരിക്കുന്നത്.

Stories you may Like

അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കുന്നുവെന്നും ജോലി തടസ്സപ്പെടുത്തുന്നുവെന്നും കാണിച്ച് 33 കാരിയാണ് ഗണേശ് ആചാര്യയ്ക്കെതിരെ മുംബൈ അംബോലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സിനിമയിൽ നിന്ന് തനിക്ക് ലഭിച്ചിരുന്ന വരുമാനം ഗണേശ് ആചാര്യ ആവശ്യപ്പെട്ടിരുന്നു. ഇതു കൂടാതെ അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചിരുന്നു. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യ സൃഷ്ടിച്ചു- യുവതി പരാതിയിൽ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് മുതിർന്ന നൃത്തസംവിധായിക സരോജ് ഖാൻ ഉന്നയിച്ച ആരോപണങ്ങൾ ഗണേശ് ആചാര്യ നിഷേധിച്ചു. തന്റെ നർത്തകരെ ചൂഷണം ചെയ്യുന്നു എന്ന ആരോപണമാണ് ഗണേശ് ആചാര്യയ്ക്കെതിരെ സരോജ് ഖാൻ ഉന്നയിച്ചത്. സിനി ഡാൻസേഴ്സ് അസോസിയേഷനിലെ പദവി ഗണേശ് ആചാര്യ ദുരുപയോഗം ചെയ്യുന്നതായും സരോജ് ഖാൻ ആരോപിച്ചു. എന്നാൽ സരോജ് ഖാൻ ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്ന് ഗണേശ് ആചാര്യ പറയുന്നു.

ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടിയാണ് ഗണേശ് ആചാര്യ. അസോസിയേഷൻ തലപ്പത്ത് എത്തിയതോടെ അയാൾ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും യുവതി ആരോപിച്ചു. അയാളുടെ ആവശ്യങ്ങൾക്ക് വഴങ്ങതെ വന്നതോടെ തനിക്കൊപ്പം ജോലി ചെയ്യരുതെന്ന് മറ്റുള്ള നൃത്ത സംവിധായകരോട് ആവശ്യപ്പെട്ടതായും യുവതി പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP