Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈംഗിക ബന്ധത്തിലൂടെ പ്രേതബാധ കയറും; ഭർത്താവുമൊത്തുള്ള 'സംഗമ'ത്തിന് ഭർതൃപിതാവ് തടസ്സം നിൽക്കുന്നു; ഇത് ചോദ്യം ചെയ്തപ്പോൾ തന്നെ ശാരീരികമായും മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി; ഭർതൃപിതാവിനോട് തന്നെ ലൈംഗികമായി ഉപദ്രപിക്കാൻ ഭർത്താവിന്റെ അമ്മ പറയാറുമുണ്ട്; പൊലീസിൽ പരാതിയുമായി യുവതി

ലൈംഗിക ബന്ധത്തിലൂടെ പ്രേതബാധ കയറും; ഭർത്താവുമൊത്തുള്ള 'സംഗമ'ത്തിന് ഭർതൃപിതാവ് തടസ്സം നിൽക്കുന്നു; ഇത് ചോദ്യം ചെയ്തപ്പോൾ തന്നെ ശാരീരികമായും മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി; ഭർതൃപിതാവിനോട് തന്നെ ലൈംഗികമായി ഉപദ്രപിക്കാൻ ഭർത്താവിന്റെ അമ്മ പറയാറുമുണ്ട്; പൊലീസിൽ പരാതിയുമായി യുവതി

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭർതൃപിതാവ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി 43കാരി പൊലീസ് സ്റ്റേഷനിൽ. വഡോദരയിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലാണ് വിചിത്രമായ ഒരു പരാതി ലഭിച്ചിരിക്കുന്നത്. യുവതിയിൽ കയറിയ പ്രേതബാധ കാരണം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മകനിലേക്കും ബാധകയറുമെന്ന കാരണത്താലാണ് പിതാവ് ലൈംഗികബന്ധത്തിൽ നിന്നും വിലക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

ഇതിന്റെ പേരിൽ ഭർത്താവും, ഭർതൃപിതാവും അമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. അന്ന് മുതൽ പീഡനം ആരംഭിച്ചതായും 43കാരി പറയുന്നു. ഇവരുടെ പരാതിയിൽ ഗാർഹിക പീഡനനിയമപ്രകാരം അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

തനിക്ക് ഏതോ പ്രേതബാധയുണ്ടെന്നും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അത് പകരുമെന്നും അവർ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ തന്നെ ശാരീരികമായും മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. കൂടാതെ ഭർതൃപിതാവിനോട് തന്നെ ലൈംഗികമായി ഉപദ്രപിക്കാൻ ഭർത്താവിന്റെ അമ്മ പറയാറുണ്ടെന്നും ഇവരുടെ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP