Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരുകോടി രൂപ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ; അമിത് ബല്യാൺ മരിച്ചത് പീരാഗർഹിയിലെ ഫാക്ടറിയിലെ തീപിടുത്തത്തിൽ

രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരുകോടി രൂപ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ; അമിത് ബല്യാൺ മരിച്ചത് പീരാഗർഹിയിലെ ഫാക്ടറിയിലെ തീപിടുത്തത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തീപിടുത്തമുണ്ടായ ഡൽഹി പീരാഗർഹിയിലെ ഫാക്ടറിയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അമിത് ബല്യാണിന്റെ കുടുംബത്തിന് ഡൽഹി സർക്കാർ ഒരു കോടി രൂപ നൽകും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ബാറ്ററി ഫാക്ടറിയുടെ രണ്ടാം നിലയിലുണ്ടായ തീപിടിത്തം പിന്നീട് തൊട്ട് മുന്നിലുള്ള ഔട്ട്‌ലെറ്റിലേക്കും പടരുകയാീയിരുന്നു.

മുപ്പത്തിയഞ്ച് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ഇതോടെ 14 ഫയർ ഓപ്പറേറ്റർമാർ കെട്ടിടത്തിൽ കുടുങ്ങി. ഏറെ നേരത്തേ പരിശ്രമത്തിലൂടെ 13 പേരെ പുറത്തെത്തിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ പെട്ട അമിത് ബല്യാണെ ഒമ്പത് മണിക്കൂറിന് ശേഷമാണ് പുറത്തെത്തിക്കാനായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫാക്ടറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ധർമേന്ദ്ര കുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP