Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ആരംഭിച്ചെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; ഓരോ ദിവസവും 30,000 ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മോശം സൂചനയെന്നും ഐഎംഎ; സമൂഹ വ്യാപനം എന്ന വാദം അംഗീകരിക്കാതെ കേന്ദ്ര ആരോഗ്യമന്ത്രാലയവും

രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ആരംഭിച്ചെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; ഓരോ ദിവസവും 30,000 ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മോശം സൂചനയെന്നും ഐഎംഎ; സമൂഹ വ്യാപനം എന്ന വാദം അംഗീകരിക്കാതെ കേന്ദ്ര ആരോഗ്യമന്ത്രാലയവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ആരംഭിച്ചെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രാജ്യത്തെ അവസ്ഥ മോശമായെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യത്ത് 34,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് സ്‌ഫോടനാത്മക വളർച്ചയാണെന്ന് ഐഎംഎ ചെയർപേഴ്‌സൺ ഡോ. വി.കെ മോംഗ പറഞ്ഞു.

ഓരോ ദിവസവും 30,000 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. മോശം അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിന് നിരവധി ഘടകങ്ങളുണ്ടെങ്കിലും ഇപ്പോൾ ഗ്രാമങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇതൊരു മോശം സൂചനയാണ്. ഇത് സമൂഹവ്യാപനത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സമൂഹവ്യാപനം ആരംഭിച്ചെന്ന റിപ്പോർട്ടുകളെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുവരെ അംഗീകരിച്ചിട്ടില്ല. സമൂഹവ്യാപനം രാജ്യത്ത് ആരംഭിച്ചിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP