Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'തമ്പ്രാ അടിയന്റെ കുടിൽ മഴയത്ത് പൊളിഞ്ഞ് പോയി, കുട്ടികളും ഭാര്യയുമെല്ലാം മഴയത്താണേ'; 700 കോടിയുടെ യുഎഇ സഹായം നിഷേധിച്ച കേന്ദ്ര സർക്കാർ നിലപാടിന് പിന്നാലെ മോദിയുടെ ഫേസ്‌ബുക്ക് പേജിൽ മലയാളികളുടെ വക 'പ്രതിഷേധ പ്രളയം'; ഗുജറാത്തിൽ പ്രളയമുണ്ടായപ്പോൾ തീവ്രവാദി രാജ്യമെന്ന് ബിജെപിക്കാർ വിളിക്കുന്ന സിറിയയിൽ നിന്നു വരെ സഹായം തേടിയല്ലോ എന്ന് ചോദിച്ചു വരെ ആളുകൾ

'തമ്പ്രാ അടിയന്റെ കുടിൽ മഴയത്ത് പൊളിഞ്ഞ് പോയി, കുട്ടികളും ഭാര്യയുമെല്ലാം മഴയത്താണേ'; 700 കോടിയുടെ യുഎഇ സഹായം നിഷേധിച്ച കേന്ദ്ര സർക്കാർ നിലപാടിന് പിന്നാലെ മോദിയുടെ ഫേസ്‌ബുക്ക് പേജിൽ മലയാളികളുടെ വക 'പ്രതിഷേധ പ്രളയം'; ഗുജറാത്തിൽ പ്രളയമുണ്ടായപ്പോൾ തീവ്രവാദി രാജ്യമെന്ന് ബിജെപിക്കാർ വിളിക്കുന്ന സിറിയയിൽ നിന്നു വരെ സഹായം തേടിയല്ലോ എന്ന് ചോദിച്ചു വരെ ആളുകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയക്കെടുതിൽ വലഞ്ഞ കേരളത്തിനായി വന്ന സഹായ ഹസ്തത്തെ നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ മലയാളികളുടെ പ്രതിഷേധ പ്രളയം. സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതമുണ്ടായപ്പോൾ യുഎഇ സർക്കാർ 700 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇതിനെ നിഷേധിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്‌ബുക്ക് പേജിൽ മലയാളികളുടെ വക പ്രതിഷേധ പ്രളയം നിറഞ്ഞത്.

സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ പ്രളയമുണ്ടായപ്പോൾ തീവ്രവാദി രാജ്യമെന്ന് ബിജെപിക്കാർ വിളിക്കുന്ന സിറിയയിൽ നിന്നു വരെ സഹായം തേടിയിരുന്നെല്ലോ എന്നും, കേരളത്തിന് സൗഹൃദ രാജ്യമായ യു.എ.ഇ സഹയം തന്നപ്പോൾ സ്വീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും ചിലർ ചോദിക്കുന്നു. കേരളം ഇന്ത്യയിലല്ലേ എന്നാണ് ചിലരുടെ സംശയം, പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല എന്ന് മറ്റു ചിലർ.

രാജ്യത്ത് ഒരു ദേശീയ ദുരന്തം മാത്രം മതി എന്നതു കൊണ്ടാണ് കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്നും, ഗുജറാത്തിലും ഝാർഖണ്ഡിലും ജമ്മുവിലും പ്രളയമുണ്ടായത് പശുവിനെ കൊന്നതുകൊണ്ടണോ എന്നും നിങ്ങൾ വെള്ളപ്പൊക്കത്തിൽ പെട്ട് മേൽക്കൂരയിൽ കയറി ജീവന് വേണ്ടി നിലവിളിക്കുമ്പോൾ ബീഫ് കഴിക്കുന്നവർ രക്ഷിക്കാൻ വന്നാൽ എന്തു ചെയ്യുമെന്നും തുടങ്ങി നിരവധി ചോദ്യങ്ങളും പ്രതിഷേധങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റുകൾ. ചിലർ എല്ലാ തരത്തിലുള്ള ബീഫ് വിഭവങ്ങളുടെയും പാചകക്കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്.

കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ വിദേശ രാജ്യങ്ങൾ നൽകിയ സഹായ വാഗ്ദാനം നിരസിച്ചു, അന്താരാഷ്ട്ര സഹായം തേടിയില്ല, ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ല, ആവശ്യപ്പെട്ടതിന്റെ നാലിലൊന്ന് അടിയന്തര സഹായം മാത്രമാണ് നൽകിയത്, ആവശ്യപ്പെട്ട അത്ര കേന്ദ്ര സേനയെ നൽകിയില്ല, തുടങ്ങി നിരവധി എതിർപ്പുകളാണ് ദുരിതം നേരിടുന്ന മലയാളികൾക്ക് കേന്ദ്രത്തോടും ബിജെപി സർക്കാറിനോടുമുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP