Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

പ്രശസ്ത ഹാസ്യതാരം ഭാർതി സിങ്ങിന്റെ മുംബൈയിൽ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്; പരിശോധന ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്; സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡ് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡിലെ പ്രശസ്ത ഹാസ്യതാരം ഭാർതി സിങ്ങിന്റെ മുംബൈയിൽ വീട്ടിൽ റെയ്ഡ്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് റെയ്ഡ് നടത്തുന്നത്. ഭാർതി സിങ്ങും ഭർത്താവ് ഹാർഷ് ലിംബാച്ചിയയും നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് എൻ.സി.ബി റെയ്ഡ് നടത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ലഹരി മാഫിയയിലേക്കും നീളുകയായിരുന്നു. കുറച്ചുദിവസം മുമ്പ് നടൻ അർജുൻ രാംപാലിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുന്നതിനായി മുംബൈയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് അർജുൻ രാംപാലിനെയും ചോദ്യം ചെയ്തത്.

നേരത്തേ ബോളിവുഡ് നിർമ്മാതാവ് ഫിറോസ് നദിയാവാലയുടെ ഭാര്യ ഷബാനയെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതായി അന്വേഷണംസംഘം അറിയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്ച ഒരു ആസ്‌ട്രേലിയൻ സ്വദേശിയെയും എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP