Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

അ‍ഞ്ചുകോടി രൂപ നഷ്ടപരിഹാരമായി നൽകിയതിന് പിന്നാലെ ഭാര്യക്ക് ഡെപ്യുട്ടി കളക്ടറായി നിയമനവും; അതിർത്തിയിൽ വീരമ‍ൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന് തെലങ്കാന സർക്കാരിന്റെ ആദരം ഇങ്ങനെ

അ‍ഞ്ചുകോടി രൂപ നഷ്ടപരിഹാരമായി നൽകിയതിന് പിന്നാലെ ഭാര്യക്ക് ഡെപ്യുട്ടി കളക്ടറായി നിയമനവും; അതിർത്തിയിൽ വീരമ‍ൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന് തെലങ്കാന സർക്കാരിന്റെ ആദരം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ചൈനീസ് അതിർത്തിയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിയെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. സന്തോഷ് ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 5 കോടി രൂപ സഹായം നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നൽകുന്നത്.

ലഡാക്കിൽ കടന്നുകയറിയ ചൈനീസ് സേനയെ പ്രതിരോധിക്കവെ കമാൻഡിങ് ഓഫീസറായ കേണൽ സന്തോഷ് ബാബു ഉൾപ്പടെ 20 ധീരസൈനികരാണ് വീരമൃത്യു വരിച്ചത്. തെലങ്കാന സൂര്യപേട്ട സ്വദേശിയാണ് കേണൽ സന്തോഷ് ബാബു. കേണൽ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് 5 കോടി രൂപ സഹായം തെലങ്കാന സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ജോലിയും, വീട് വയ്ക്കാൻ സ്ഥലവും നൽകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അറിയിച്ചിരുന്നു. സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിക്ക് ചന്ദ്രശേഖർ റാവു നേരിട്ട് തുക കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചൈനീസ് അക്രമണത്തിൽ ജീവൻ നഷ്ടമായ മറ്റ് സൈനികർക്ക് 10 ലക്ഷം രൂപ വീതവും തെലങ്കാന സർക്കാർ നൽകും.

തെലങ്കാന സൂര്യപേട്ട സ്വദേശിയായിരുന്നു കേണൽ സന്തോഷ് ബാബു. ഡൽഹിയിൽ താമസിക്കുന്ന ഭാര്യ സന്തോഷിയും രണ്ട് മക്കളടങ്ങുന്ന കുടുബത്തെ നേരത്തെ നാട്ടിലേക്ക് എത്തിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കോംഗോ ദൗത്യത്തിലുൾപ്പെടെ സജീവ സാന്നിധ്യമായിരുന്നു കേണൽ സന്തോഷ് ബാബു. വരുന്ന രണ്ട് ദിവസവും തിരക്കിലായിരിക്കുമെന്നും രണ്ട് മാസത്തിനുള്ളിൽ എല്ലാം ശാന്തമാകുമെന്നുമായിരുന്നു അവസാന ഫോൺ വിളിയിൽ സന്തോഷ് ബാബു ഭാര്യ സന്തോഷിയോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP