Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വൈദ്യുതാഘാതമേറ്റ് ചത്ത മയിലിന് ദേശീയ പതാക പുതപ്പിച്ച് സല്യൂട്ട് നൽകി പൊലീസ്; കോയമ്പത്തൂരിലും മയിലിനെ സംസ്കരിച്ചത് ഔദ്യോഗിക ബഹുമതികളോടെ

വൈദ്യുതാഘാതമേറ്റ് ചത്ത മയിലിന് ദേശീയ പതാക പുതപ്പിച്ച് സല്യൂട്ട് നൽകി പൊലീസ്; കോയമ്പത്തൂരിലും മയിലിനെ സംസ്കരിച്ചത് ഔദ്യോഗിക ബഹുമതികളോടെ

മറുനാടൻ ഡെസ്‌ക്‌

കോയമ്പത്തൂർ: വൈദ്യുതാഘാതമേറ്റ് ചത്തനിലയിൽ കണ്ടെത്തിയ മയിലിനെ സംസ്‌കരിച്ചത് ഔദ്യോഗിക ബഹുമതികളോടെ. കോയമ്പത്തൂർ ശിങ്കനല്ലൂർ പൊലീസാണ് ദേശീയ പതാക പുതപ്പിച്ച് ഔദ്യോഗിക ബഹുമതി നൽകിയത്. എന്നാൽ, ഷെഡ്യൂൾ ഒന്നിൽ പെടുന്ന ദേശീയപക്ഷിയായ മയിലിന് മരണം സംഭവിച്ചാൽ പ്രോട്ടോകോൾ പ്രകാരം ദേശീയപതാക പുതപ്പിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് വനം വകുപ്പിന്. വനപാലകരാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. ഏകദേശം മൂന്നു വയസ്സുള്ള മയിലാണ് ചത്തത്.

എസ്‌ഐ.എച്ച്.എസ് കോളനി പെട്രോൾ പമ്പിന് സമീപമുള്ള ട്രാൻസ്‌ഫോമറിലാണ് മയിൽ പറക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ കുടുങ്ങിയത്. പ്രകൃതിസ്‌നേഹിയായ കന്തവേലൻ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഇൻസ്‌പെക്ടർ അർജുൻ കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർ സുകുമാരൻ ട്രാൻസ്‌ഫോർമറിൽ നിന്ന് മയിലിനെ പുറത്തെടുത്തു. കൂടിനിന്നവരുടെ മുന്നിൽ പൊലീസ് ഉദ്യോഗസ്ഥർ ദേശീയ പതാക പുതപ്പിച്ച് ശേഷം സല്യൂട്ട് നൽകി മധുക്കര വനപാലകർക്ക് സംസ്‌കരിക്കാനായി ഏൽപ്പിക്കുകയും ചെയ്തു.

അതേസമയം ഷെഡ്യൂൾ ഒന്നിൽ പെടുന്ന ദേശീയപക്ഷിയായ മയിലിന് മരണം സംഭവിച്ചാൽ പ്രോട്ടോകോൾ പ്രകാരം ദേശീയപതാക പുതപ്പിക്കേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ദിവസങ്ങൾക്കു മുമ്പ് വടക്കേ ഇന്ത്യയിൽ ഇത്തരത്തിൽ മയിൽ ചത്തപ്പോൾ ദേശീയ പതാക പുതപ്പിച്ച് ബഹുമതി നൽകിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കോയമ്പത്തൂരിൽ പൊലീസ് ഇത്തരം നടപടി സ്വീകരിച്ചിതെന്ന് കരുതുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP