Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്പലത്തിൽ നിന്നും വിതരണം ചെയ്ത പ്രസാദം കഴിച്ച രണ്ട് പേർ മരിച്ചു; രണ്ട് കുട്ടികൾ ഉൾപ്പടെ 28 ഓളം പേർ ആശുപത്രിയിൽ ചികിത്സയിൽ; കോയമ്പത്തൂർ മാരിയമ്മൻ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം

അമ്പലത്തിൽ നിന്നും വിതരണം ചെയ്ത പ്രസാദം കഴിച്ച രണ്ട് പേർ മരിച്ചു; രണ്ട് കുട്ടികൾ ഉൾപ്പടെ 28 ഓളം പേർ ആശുപത്രിയിൽ ചികിത്സയിൽ; കോയമ്പത്തൂർ മാരിയമ്മൻ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ അമ്പലത്തിൽ നിന്നും വിതരണം ചെയ്ത പ്രസാദം കഴിച്ച രണ്ട് പേർ മരിച്ചു. 28 പേരെ മേട്ടുപാളയത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദം കഴിച്ച രണ്ടു സ്ത്രീകളാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മഹാദേവപുരം- നാടാർ കോളനി ശെൽവവിനായകർ, ശെൽവമുത്തു മാരിയമ്മൻ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. നാടാർകോളനിയിലെ ലോകനായകി(62), സാവിത്രി(60) എന്നിവരാണ് മരിച്ചത്.

മേട്ടുപാളയത്തെ സെൽവമുത്തു മാരിയമ്മൻ ക്ഷേത്രത്തിൽ നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീകളാണ് മരിച്ചത്. പ്രസാദം ഭക്ഷിച്ച ഉടൻ ഇവർക്ക് തളർച്ചയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേട്ടുപ്പാളയത്ത് നിന്ന് 45 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബുധനാഴ്ച രാവിലെ ഉത്സവം ആരംഭിച്ചതിന്റെ ഭാഗമായി ഗണപതിഹോമത്തിനുള്ള അവൽ പ്രസാദം ഉണ്ടാക്കിയിരുന്നു. ഹോമം കഴിഞ്ഞ ശേഷം കൂടിനിന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്ത പ്രസാദത്തിൽ ചേർത്ത വിളക്ക്നെയ്യാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് മേട്ടുപ്പാളയം പൊലീസ് അറിയിച്ചു.

രാവിലെയാണ് ലോകനായകി, സാവിത്രി എന്നീ സ്ത്രീകൾ മരണമടഞ്ഞത്. കുട്ടികൾ മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. പഴക്കം ചെന്ന നെയ്യും എണ്ണയും ഉപയോഗിച്ച് പാചകം ചെയ്തതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസാദം കഴിച്ച് മണിക്കൂറുകൾക്കകം ഇവർക്ക് തലവേദനയും ചർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ഇവർ മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിൽ എത്തിയതോടെയാണ് വിവരം മറ്റുള്ളവർ വിവരമറിഞ്ഞത്. 31 പേരാണ് ആദ്യമെത്തിയത്. ഇതിൽ 12 പേർ പ്രാഥമിക ചികിത്സക്ക് ശേഷം തിരികെപോയി.

രണ്ടു കുട്ടികൾ ഉൾപ്പെടെ 28 പേർ തുടർചികിത്സയിലാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ ചർദിയും വയറിളക്കവും പിടിപ്പെട്ട് 11 പേർ കൂടി സർക്കാർ ആശുപത്രിയിലെത്തി. തനിച്ച് താമസിക്കുകയായിരുന്ന ലോകനായകിയും, സാവിത്രിയും വയറിളക്കവും ചർദിയും അനുഭവപ്പെട്ട് ശരീരത്തിൽ നിർജ്ജലിനീകരണം കാരണം മരണമടഞ്ഞുവെന്നാണ് ആശുപത്രി അധികൃതർ പ്രാഥമികപരിശോധനയിൽ അറിയിച്ചത്.

ഇവർ രണ്ടു പേരും ചികിത്സയ്ക്കായി ആശപത്രിയിൽ എത്തിയിട്ടില്ലെന്ന് അയൽക്കാർ പറയുന്നു. ഇരുവരുടെയും പോസ്റ്റ്മോർട്ടം വെള്ളിയാഴ്ച നടക്കും. രണ്ടുപേരുടെ മരണത്തെ തുടർന്ന് തഹസിൽദാർ രംഗരാജൻ, നഗരസഭാ ആരോഗ്യകാര്യാ ഉദ്യോഗസ്ഥർ, മേട്ടുപ്പാളയം പൊലീസുകാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിൽ ക്ഷേത്ര ഭാരവാഹികളെ ചോദ്യം ചെയ്തതിൽ പാചകക്കാരന്റെ അശ്രദ്ധയെ തുടർന്ന് നെയ് മാറി ഒഴിച്ചതാണെന്ന് റിപ്പോർട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മറ്റ് വകുപ്പുകൾ കൂടി ചേർത്ത് കേസ് ഫയൽ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP